81 കിലോയിൽ നിന്ന് 68 ലേക്ക്; 13 കിലോ കുറച്ച ബോളിവുഡ് താരം നർഗീസിന്റെ വെയ്റ്റ്‌ലോസ് സീക്രട്ട്

Nargis Fakhri
SHARE

ശരീരഭാരം കൂടിയതിന്റെ പേരില്‍ ഏറെ പരിഹാസങ്ങള്‍ ഇടയ്ക്ക് കേട്ട താരമാണ് നർഗീസ് ഫക്രി. റോക്ക്സ്റ്റാർ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് ആരാധകരുടെ മനംകവര്‍ന്ന നർഗീസിനു രൂപമാറ്റം സംഭവിച്ചത് പെട്ടെന്നായിരുന്നു. 68 കിലോ ഉണ്ടായിരുന്ന താരത്തിനു പൊടുന്നനെ 81 കിലോയായി. ഇതോടെ താരത്തിന്റെ സോഷ്യൽ മീഡിയ പേജില്‍ പരിഹാസങ്ങള്‍ നിറഞ്ഞു. പലരും ബോഡി ഷെയിമിങ്തന്നെ നടത്തി. 

എന്നാല്‍ ഇപ്പോള്‍ ഇതാ നർഗീസ് ആളാകെ മാറി. വെറും അഞ്ചു മാസം കൊണ്ട് 13  കിലോ കുറച്ചു പഴയതിലും ഫിറ്റായിക്കഴിഞ്ഞു താരം. ഇതിനു തെളിവായി നർഗീസിന്റെ ഇന്‍സ്റ്റ പേജില്‍ മുഴുവന്‍ ഫിറ്റ്നസ് വിഡിയോകളാണ്.

ഇടക്കാലത്ത് സിനിമയില്‍ നർഗീസിനു കഷ്ടകാലം ആയിരുന്നു. ഒരു പ്രമുഖ നടനുമായുണ്ടായിരുന്ന പ്രണയത്തിന്റെ ബ്രേക് അപ്പാണ് താരത്തെ തകര്‍ത്തത് എന്നാണ് റിപ്പോര്‍ട്ട്‌. ഇതോടെ ആരോഗ്യത്തില്‍ ശ്രദ്ധയില്ലാതായി. വല്ലാതെ വണ്ണം വയ്ക്കുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം അതിജീവിച്ചു വരികയാണ്‌ നർഗീസ് ഇപ്പോള്‍. 

ഫ്രഷ്‌ മഞ്ഞള്‍, നാരങ്ങ, ഹണി എന്നിവ ചേര്‍ത്ത ഒരു ഡ്രിങ്കോടെയാണ് നർഗീസ് തന്റെ ദിവസം തുടങ്ങുന്നത്. ഇത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കും. ഫിറ്റ്നസ് എന്നാല്‍ മെലിഞ്ഞിരിക്കുക എന്നല്ല ഹെല്‍ത്തിയായി കഴിയുക എന്നാണു ഫിറ്റ്നസ് മന്ത്ര എന്നും മനസ്സിൽ നല്ല കാര്യങ്ങൾ മാത്രം ചിന്തിക്കുക, ശരീരത്തിന് ആരോഗ്യകരമായ കാര്യങ്ങൾ മാത്രം ചെയ്യുക ഇതാണ് തന്റെ പോളിസിയെന്നും താരം പറയുന്നു.

English Summary: Nargis Fakhri's weight loss tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA