അഞ്ചു മാസം കൊണ്ട് 18 കിലോ കുറച്ച രഹസ്യം വെളിപ്പെടുത്തി കജോൾ

Kajol
SHARE

ബോളിവുഡില്‍ അന്നും ഇന്നും ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള നടിയാണ് കജോള്‍. 'ബോളിവുഡിലെ നാച്ചുറല്‍ ബ്യൂട്ടി ' എന്നാണ് കജോള്‍ അറിയപ്പെടുന്നതുതന്നെ. 45 കാരിയായ കജോളിനെ ഏറ്റവും ഒടുവില്‍ കണ്ടത് ഭര്‍ത്താവും നടനുമായ അജയ് ദേവഗണ്‍ നായകനായ തന്‍ഹാജി എന്ന ചിത്രത്തിലാണ്. 

നല്ല ചര്‍മകാന്തിയും ടോണ്‍ ചെയ്ത ബോഡിയുമാണ്‌ ഈ പ്രായത്തിലും കജോളിനെ വ്യത്യസ്തയാക്കുന്നത്. ഇളയ മകന്‍ യുഗിന്റെ ജനനത്തിനു ശേഷം നന്നായി വണ്ണം വച്ചിരുന്നു. എന്നാല്‍ അതൊക്കെ വെറും ആറുമാസം കൊണ്ടാണ് താരം കുറച്ചത്. ബോളിവുഡിലെ മറ്റു നടിമാരെ പോലെ സൈസ് സീറോ ഫിഗര്‍ അല്ല കജോള്‍. പക്ഷേ കൃത്യമായി ബോഡി മെയിന്റയിന്‍ ചെയ്യുന്ന ആളാണ്‌. 

ദിവസവും രണ്ടുമണിക്കൂര്‍ നേരം മുടങ്ങാതെ ജിമ്മില്‍ ചിലവിടുന്ന ആളാണ്‌ കജോള്‍. ഒപ്പം നന്നായി ഡയറ്റും ചെയ്യും. സ്റ്റാമിന , മെറ്റബോളിസം എന്നിവ കൂട്ടുന്ന ഹൈ ഇന്റൻസിറ്റി വര്‍ക്ക്‌ ഔട്ട്‌ ആണ് ചെയ്യുന്നത്. ഡെഡ്‌ലിഫ്റ്റ് വർക്ക്ഔട്ടാണ് താരത്തിന് ആറെ പ്രിയം. ഇതു ചെയ്യുന്നതിലൂടെ കാലറി എരിച്ചു കളയാനും ഊർജ്ജസ്വലമായിരിക്കാനും സാധിക്കും.

ഹെല്‍ത്തി ഫുഡ് കഴിക്കുന്നതില്‍ നല്ല നിഷ്ഠ പാലിക്കുന്ന കജോളിന്റെ മെനുവില്‍ ഫൈബര്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ആഹാരങ്ങള്‍ക്കാണ് പ്രാധാന്യം. ഷുഗര്‍, ഫാസ്റ്റ് ഫുഡ്‌, പ്രോസസ് ചെയ്ത ആഹാരങ്ങള്‍ എന്നിവയ്ക്ക് മെനുവില്‍ സ്ഥാനമേയില്ല. 

യുഗിന്റെ ജനനശേഷം അഞ്ചു മാസം കൊണ്ട്  18  കിലോ കുറച്ചു. ഒരുതരത്തിലെ വെയ്റ്റ് ലോസ് പ്രോഡക്ടുകളും കജോള്‍ കഴിക്കാറില്ല. ദിവസവും പത്തുഗ്ലാസ്സ് വരെ വെള്ളം കുടിക്കുന്നത് മുടക്കാറുമില്ല. 

ആരോഗ്യകരമായ ഒരു ശൈലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് പിന്തുടരുകയും ചെയ്താൽ ആരോഗ്യമുള്ളതും ഫിറ്റായതുമായ ഒരു ശരീരം സ്വന്തമാക്കാമെന്ന വിശ്വാസമാണ് കജോളിനുള്ളത്.

English Summary: Kajol's weight loss tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA