ഫിറ്റ്നസിൽ ഹൃത്വിക്കിനെ വെട്ടി അമ്മ; ഇത് അദ്ഭുതമെന്ന് ഹൃത്വിക്

pinkie roshan
SHARE

ബോളിവുഡിലെ ഫിറ്റ്നസ് ഫ്രീക്കാണ് ഹൃത്വിക് റോഷൻ. ഹൃത്വിക്കിനെപ്പോലെതന്നെ അമ്മ പിങ്കി റോഷനും ഫിറ്റ്നസിന്റെ കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ്. വേണമെങ്കിൽ ഹൃത്വിക്കിനെക്കാളും ഒരു പടി മുന്നിൽ എന്നു പറയാം. ഇതു സാധൂകരിക്കുന്ന രീതിയിലുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം പിങ്കി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

മരത്തിനു മുകളിൽ കയറിയിരിക്കുന്ന ഈ ചിത്രത്തിന് മകൻ ഹൃത്വിക് കമന്റു ചെയ്തത് 'അമെയ്സിങ്' എന്നായിരുന്നു. സാറാ ഖാൻ ഉൾപ്പടെയുള്ളവർ പിങ്കിക്ക് ആശംസകളുമായി എത്തി. പ്രായം 65 ആയെങ്കിലും അതൊന്നും ഒന്നിനും തടസ്സമല്ലെന്ന് തെളിയിക്കുകയാണ് പിങ്കി. ആരാധകർ ഏറ്റെടുത്ത ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. വാട്ടർ വർക്ക്‌ഔട്ടുകളും ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന വിഡിയോകളും പിങ്കി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

English Summary: Pinkie shares pic of herself climbing a tree at the age of 65

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA