കോവിഡ് കാലത്ത് പ്രചോദനാത്മക ഫിറ്റ്നസ് വിഡിയോകളുമായി ബോളിവുഡ് താരങ്ങൾ

covid celebrity fitness
SHARE

വീടിനകത്ത് അടച്ചിരിക്കുന്നത് പലരെയും വൈകാരികമായി ബാധിക്കാം. ഭയവും പരിഭ്രാന്തിയും മൂലം സമ്മർദം അനുഭവിക്കുന്നവരും ഉണ്ടാകാം. സെൽഫ് ക്വാറന്റീനിലുള്ളവരും ഐസലോഷനിൽ ഉള്ളവരും വിരസതയും വിഷാദവും മറ്റു മാനസിക പ്രയാസങ്ങളും അനുഭവിക്കാം. വീടിനുള്ളിൽ ചെയ്യാവുന്ന വ്യായാമങ്ങൾ ഇതിനൊരു പരിഹാjമാണ്. വീട്ടിൽ ഒറ്റയ്ക്ക് ചിലവഴിക്കുമ്പോൾ ആരാധകരെ പ്രചോദിപ്പിക്കാനും ഫിറ്റ്നസ് നിലനിർത്താനും ബോളിവുഡ് താരങ്ങൾ തങ്ങളുടെ വർക്ഔട്ട് വിഡിയോകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. വിക്കി കൗശൽ മുതൽ സാറാ അലിഖാൻ വരെയുള്ളവർ ഇത്തരം വിഡിയോകൾ പങ്കുവയ്ക്കുന്നുണ്ട്. കൊറോണ വൈറസ് പടരുന്നതിനിടയിലും പലർക്കും പ്രചോദനകരമാകാവുന്ന 'ഫിറ്റ്നസ്പിറേഷൻ' പോസ്റ്റുകൾ ഇതാ...

സാറാ അലിഖാൻ

സാറ ടബാറ്റ വർക്ഔട്ട് ചെയ്യുന്ന വിഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. സർക്കാർ നടപടികളെ പിന്തുണയ്ക്കുന്നതായും ഫിറ്റ്നസും പ്രചോദനവും തുടരുമെന്നും എല്ലാവരും സുരക്ഷിതരായി വീടുകളിൽ ഇരിക്കാനും അവർ പറയുന്നു.

വിക്കി കൗശൽ

ഡംബൽ ഉപയോഗിച്ച് വീടിനുള്ളിൽ വർക്ഔട്ട് ചെയ്യുന്ന വിഡിയോയാണ് വിക്കി ഷെയർ ചെയ്തത്. വിവിധ വലുപ്പത്തിലുള്ള ഡംബലുകളുടെ ചിത്രവും വിഡിയോക്ക് മുൻപ് കൊടുത്തിട്ടുണ്ട്. 

View this post on Instagram

Work(out) from Home! #QuarantineStacking 💪🏽

A post shared by Vicky Kaushal (@vickykaushal09) on

ജാക്വിലിൻ ഫെർണാണ്ടസ്

വീട്ടിൽ യോഗ പരിശീലിക്കാനാണ് നടിയായ ജാക്വലിൻ തന്റെ ഫോളോവേഴ്സിനോടു പറയുന്നത്. സൂര്യനമസ്കാരം ചെയ്യുന്ന ഒരു വിഡിയോയും അവർ പങ്കുവച്ചു. ‘ഇത് ഒരു സൂര്യനമസ്കാരമാണ്. 20 മിനിറ്റ് 20 സൂര്യനമസ്കാരം ചെയ്യൂ, മികച്ച ഒരു വർക്ഔട്ടാണിത്, ഞാൻ 108 വട്ടം ചെയ്യും’ അവർ കുറിച്ചു.

ശിൽപ ഷെട്ടി

ഫിറ്റ്നസ് ഫ്രീക്ക് ആയ ശിൽപ ഷെട്ടി എല്ലാ ദിവസവും വർക്ഔട്ട് വിവരങ്ങൾ പങ്കുവയ്ക്കും.  മത്സരം വീട്ടിലാണെന്നും നന്നായി കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നും ഒട്ടും വൈകിയിട്ടില്ലെന്നും ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ലെന്നും വീട്ടിലെ ജിമ്മിൽ മകനോടൊപ്പം വർക്ഔട്ട് ചെയ്തുകൊണ്ട് ശിൽപ പറയുന്നു. 

ശ്രദ്ധ കപൂർ

View this post on Instagram

Being home 🏡✨🥰💜 #SelfLove #TerraceWorkout

A post shared by Shraddha (@shraddhakapoor) on

വീടിന്റെ ടെറസിൽ വയോഗാ മാറ്റിലിരിക്കുന്ന ഒരു ചിത്രമാണ് ശ്രദ്ധ പങ്കുവച്ചിരിക്കുന്നത്. 

English Summary: Bollywood celebs share ‘fitspiration’ videos for fans while coronavirus sends everyone on ‘staycation’

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA