വെറുതേ വീട്ടിലിരിക്കേണ്ട; ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ യോഗ ചെയ്യാം

yoga
SHARE

നാടാകെ പകർച്ച വ്യാധി പേടിയിലായിരിക്കുമ്പോൾ ശാരീരിക-മാനസിക ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതു പ്രധാനമാണ്. അതിനുള്ള ഉത്തമ മാർഗങ്ങളിലൊന്നാണു യോഗാഭ്യാസം.

ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും ഉത്തമമാണത്. പൂർണമായും വീട്ടിലൊതുങ്ങേണ്ടി വരുന്ന ഈ ദിവസങ്ങളിൽ യോഗയുടെ അടിസ്ഥാന പാഠങ്ങൾ കുടുംബമായി അഭ്യസിക്കാം. പതഞ്ജലി മഹർഷിയുടെ അഷ്ടാംഗ യോഗത്തിലെ ലളിതവും പ്രായഭേദമന്യേ പരിശീലിക്കാൻ കഴിയുന്നതുമായ ആസനങ്ങളും പ്രാണായാമവും ധ്യാനവുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

രാവിലെ ഭക്ഷണത്തിന് മുൻപ് അഭ്യസിക്കുന്നതാണ് ഉത്തമം. ഭക്ഷണ ശേഷമാണെങ്കിൽ അതു ദഹിക്കാനുള്ള സമയദൈർഘ്യം (2-4 മണിക്കൂർ) കഴിഞ്ഞാവണം പരിശീലനം. തുടക്കക്കാർ 45 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ പരിശീലിച്ചാൽ  മതിയാവും. അഭ്യസിച്ച കാര്യങ്ങൾ മുടങ്ങാതെ എല്ലാ ദിവസവും ചെയ്താലാണു ശരിയായ ഗുണം ലഭിക്കുക. 

യോഗ പഠിക്കാൻ ആഗ്രഹിക്കുന്ന ആൾ ആദ്യം ശ്രമിക്കേണ്ടത് ഏതെങ്കിലും ഒരു പോസിൽ തല, കഴുത്ത്, നട്ടെല്ല് എന്നിവ നിവർത്തി സുഖമായും സ്വസ്ഥമായും ഇരിക്കാൻ പരിശീലിക്കുകയാണ്. അതു കഴി‍ഞ്ഞു മാത്രമേ ശ്വസന വ്യായാമം പോലും ആരംഭിക്കാവൂ. നേരെ നിവർന്ന് ഇരിക്കാൻ സാധിക്കാത്തവർക്ക്  ഭിത്തിയിലോ മറ്റോ നട്ടെല്ലിന് താങ്ങു നൽകി ഇരിക്കാം. താഴെ ഇരിക്കാൻ സാധിക്കാത്തവർ  നിവർന്ന ചാരിയുള്ള കസേരയിൽ  കാലുകൾ താഴേക്കു നിവർത്തി വച്ചിരിക്കാം. അതും സാധിക്കാത്തവർ കട്ടിലിന്റെ പടിയിൽ താങ്ങു നൽകി കാലുകൾ നിവർത്തി അടുപ്പിച്ചുവച്ചു കൈകൾ  രണ്ടു കാൽമൂട്ടുകലോ വശങ്ങളിലോ താങ്ങി നിവർന്നിരിക്കാൻ ഇരിക്കാൻ ശ്രമിക്കുക.

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA