ആരോഗ്യപ്രശ്നങ്ങൾ അകറ്റാൻ പരിശീലിക്കാം സേതു ബന്ധനാസനം

yoga
ചിത്രം 1
SHARE

ഏറെ ആരോഗ്യ പ്രശ്നങ്ങൾക്ക് ആശ്വാസം പകരുന്ന സേതു ബന്ധനാസനത്തിന്റെ ആദ്യ ഘട്ടമാണു വിവരിക്കുന്നത്. നട്ടെല്ലിനെ അയവുള്ളതാക്കാനും നടുവേദന ഒഴിവാക്കാനും ഉത്തമം. ആസ്മ, ബ്രോങ്കൈറ്റിസ്, തൈറോയിഡ് പ്രശ്നങ്ങൾക്ക്  ആശ്വാസം ലഭിക്കും. ഉദരം, ഹൃദയം, ശ്വാസകോശം എന്നിവയ്ക്കും നല്ലതാണ്. 

ചിത്രം ഒന്നിൽ കാണുന്നതു പോലെ കാലുകൾ മടക്കി, പരമാവധി പിറകിലേക്ക് അടുപ്പിച്ച്, പാദങ്ങൾ ചേർത്തോ  അകറ്റിയോ സുഖപ്രദമായി  വയ്ക്കുക. കൈമുട്ടുകൾ തറയിൽ ഊന്നി, കൈപ്പത്തികൾ കൊണ്ട് എളിക്കു താങ്ങുകൊടുത്തു  കിടക്കുക. കൈകൾ, തോൾ, കഴുത്ത് എന്നിവിടങ്ങളിൽ വേദനയുള്ളവർ കൈകൾ  വശങ്ങളിൽ ശരീരത്തോടു ചേർത്തു കൈപ്പത്തി താഴേക്കു കമഴ്ത്തി വയ്ക്കണം.  

sethubandanasana2
ചിത്രം 2

ദീർഘമായി ശ്വാസം എടുത്തുകൊണ്ടു ചിത്രം രണ്ടിൽ കാണുംവിധം അരക്കെട്ടും ഉടലും നിലത്തു നിന്നു പരമാവധി ഉയർത്തുക. 2-3 സെക്കൻഡ് ഈ നിലയിൽ തുടർന്ന ശേഷം ശ്വാസം വിട്ടുകൊണ്ടു താഴേക്കു വന്നു ചിത്രം ഒന്നിലേതു പോലെ കിടക്കുക. കഴിയുന്നത്ര തവണ ആവർത്തിക്കുക.  ക്ഷീണം തോന്നിയാൽ ശവാസനം ചെയ്യുക. 

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA