ലോക്ഡൗൺ കാലത്ത് ശീലിച്ചോളൂ അനന്താസനവും ദീർഘശ്വാസ വ്യായാമവും

yoga
ചിത്രം 1
SHARE

അനന്തശയന മാതൃകയിൽ കിടന്നു, കാലുകൊണ്ടു ചെയ്യുന്ന യോഗാഭ്യാസമാണ് അനന്താസനം. ഒപ്പം മറ്റൊരു ശ്വാസോച്ഛ്വാസ വ്യായാമവും കൂടി പഠിക്കാം. ഉന്മേഷവും കായിക ശേഷിയും വർധിപ്പിക്കുന്നതാണിത്. വാരിയെല്ലുകൾക്കും തോൾ എല്ലുകൾക്കും നല്ല വ്യായാമമാണ്. ഇടുപ്പ്, തുടയെല്ല്, ജനനേന്ദ്രിയം എന്നിവയുമായി ബന്ധപ്പെട്ട മാംസപേശികളും ഞരമ്പുകളും ബലപ്പെടുത്തി പ്രശ്നങ്ങൾ പരിഹരിക്കും. ഗർഭിണികൾക്കും പ്രസവത്തിനു ദിവസങ്ങൾക്കു മുൻപു വരെ ചെയ്യാം.

ആദ്യം ദീർഘശ്വാസ വ്യായാമമാണ്. ചിത്രം 1ൽ കാണും വിധം വലതുവശം ചരിഞ്ഞു തല വലതു കയ്യിൽ താങ്ങി കിടക്കുക. സാവധാനം ശ്വാസം വലിച്ചെടുത്തുകൊണ്ട് ഇടതു കൈ ഉയർത്തി തലയ്ക്കു പുറകിൽ കൂടി കൊണ്ടുവന്നു കൈപ്പത്തി നിലത്ത് അമർത്തി വയ്ക്കണം (ചിത്രം 2). സാധിക്കാത്തവർ കൈവിരൽ നിലത്തു മുട്ടിക്കാൻ ശ്രമിക്കുക. അൽപസമയം കഴിഞ്ഞു ശ്വാസം വിട്ടുകൊണ്ടു കൈ മുന്നോട്ടു കൊണ്ടുവന്നു ചിത്രം ഒന്നിൽ കാണും വിധം കിടക്കുക. എട്ടു തവണ ആവർത്തിക്കാം. 

yogapic2
ചിത്രം 2

ഇതിന്റെ തുടർച്ചയാണ് അനന്താസനം. സാവധാനം ശ്വാസം അകത്തേക്കു വലിക്കുന്നതിനൊപ്പം ഇടതുകാൽ, മുട്ടു വളയ്ക്കാതെ കഴിയാവുന്നത്ര മുകളിലേക്ക് ഉയർത്തുക (ചിത്രം 3). ഇടതു കൈ ഇടതു കാലിനു മുകളിൽ ഉറപ്പിക്കാം.

yogapic3
ചിത്രം 3

അൽപസമയം ഈ നില തുടർന്നശേഷം ശ്വാസം മെല്ലെ വിട്ടുകൊണ്ടു കാൽ പൂർവസ്ഥിതിയിലാക്കുക. ഇതും 8 തവണ ആവർത്തിക്കാം.

English Summary: Yoga

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA