പ്രമേഹമുള്ളവർക്ക് ചെയ്യാൻ ചില വർക്ക്‌ഔട്ടുകൾ

diabetes workout
SHARE

എല്ലാ പ്രായക്കാർക്കും വ്യായാമം വളരെ പ്രധാനമാണ്; പ്രമേഹം പോലുള്ള രോഗങ്ങൾ ഉള്ളവർക്ക് പ്രത്യേകിച്ചും. പതിവായി വർക്ക്‌ഔട്ട്‌ ചെയ്യുന്നത് രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിച്ചു നിർത്തും. പ്രമേഹ രോഗികളിൽ പകുതി പോലും ഒരു തരത്തിലുമുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാറില്ല. ഭക്ഷണവും മരുന്നും പോലെതന്നെ പ്രധാനമാണ് വ്യായാമവും എന്നു പലർക്കും അറിയില്ല. ശാരീരിക പ്രവർത്തനങ്ങളിൽ മുഴുകുന്നത് പ്രമേഹ ലക്ഷണങ്ങളും രോഗത്തിന്റെ സങ്കീർണതകളും കുറയ്ക്കാൻ സഹായിക്കും. ഫിറ്റ്നസ് നിലനിർത്താൻ ഒരു വ്യക്തി ദിവസവും അര മണിക്കൂർ വ്യായാമം ചെയ്യണം. നിങ്ങൾക്ക് ഇഷ്ടമുള്ള ഏതു വ്യായാമവും ചെയ്യാം പുതിയതായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഇതാ അഞ്ചു രസകരമായ വർക്ക് ഔട്ടുകൾ. 

1. നൃത്തം 

സാധാരണ ചെയ്യുന്ന വ്യായാമം മടുത്തുവെങ്കിൽ നൃത്തം പരിശീലിച്ചാലോ? പ്രത്യേക ചുവടുകൾ ഒന്നും വേണമെന്നില്ല. നിങ്ങൾക്ക് പറ്റുന്നപോലെ ദിവസം അര മണിക്കൂറോ ഒരു മണിക്കൂറോ ആഴ്ചയിൽ അഞ്ചു ദിവസം നൃത്തം ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതാണ്. 

2. പൂന്തോട്ട പരിപാലനം 

അല്പം പൂന്തോട്ട പരിപാലനം ആവാം. നല്ലൊരു എയ്റോബിക് വ്യായാമം കൂടിയാണിത്. 

3. നടത്തം 

ലളിതവും മികച്ചതുമായ വ്യായാമമാണ് നടത്തം. എവിടെയും എപ്പോഴും നടത്തമാവാം. സമയം കിട്ടുന്നപോലെ രാവിലെയോ വൈകിട്ടോ നടക്കാം. ഇത് ടൈപ് 2 പ്രമേഹം ഉള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവും ശരീര ഭാരവും കുറയാൻ സഹായിക്കും. 

4. ഭാരമുയർത്തൽ 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സ്ട്രെങ്ത് ട്രെയിനിങ് സഹായിക്കും. ഡംബെൽ, വെയ്റ്റ്, അല്ലെങ്കിൽ ലഭ്യമായ ഭാരമുള്ള ഏതെങ്കിലും വസ്തുക്കൾ ഉയർത്താം. 

5. യോഗ 

എല്ലാത്തരം ആരോഗ്യ പ്രശ്നങ്ങളെയും അകറ്റാൻ അയ്യായിരം വർഷത്തെ പാരമ്പര്യമുള്ള യോഗയ്ക്ക് കഴിയും. സ്ട്രെസ്സ് കുറയ്ക്കാനും  കൊളസ്‌ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കാനും യോഗ സഹായിക്കും. എല്ലുകളെ കൂടുതൽ വഴക്കമുള്ളതും ശക്തവും ആക്കാൻ സഹായിക്കുന്നതോടൊപ്പം നല്ല ഉറക്കം ലഭിക്കാനും പേശികളുടെ ആരോഗ്യത്തിനും യോഗ നല്ലതാണ്. 

English Summary: 5 workouts for people who have diabetes

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA