കോവിഡ്: ജിമ്മുകള്‍ തുറക്കുന്നത് സുരക്ഷിതമോ?

gym
SHARE

കോവിഡ് രോഗബാധ രൂക്ഷമായതിനെ തുടര്‍ന്ന് ജിമ്മുകളുടെ പ്രവര്‍ത്തനം തൽക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. അനവധി പേര്‍ വര്‍ക്കൗട്ട് ചെയ്യുന്ന ഫിറ്റ്‌നസ് സ്റ്റുഡിയോകളില്‍ നിന്ന് കോവിഡ് പകരാന്‍ സാധ്യത കൂടുതലാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലെ ജിം ഉൾപ്പടെ എല്ലാ സ്ഥലങ്ങളിലും പോകുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. വിയർപ്പു തുള്ളികളിലൂടെ വൈറസ് പടരില്ല. പക്ഷേ രോഗബാധിതർ ജിമ്മിൽ ഉപയോഗിക്കുന്ന വസ്തുക്കളിൽനിന്ന് വൈറസ് മറ്റൊരാളിലേക്കു പടരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. 

വ്യായാമം ചെയ്യുന്നത് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ശരീരത്തെ സജ്ജമാക്കും. വ്യായാമം ചെയ്യുന്നത് ഒഴിവാക്കാതിരിക്കുക. പക്ഷേ സുരക്ഷിതമായ വ്യായാമത്തിനുള്ള സാഹചര്യം സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടത്. പൊതു സ്ഥലങ്ങളും പൊതു വ്യായാമ ഉപകരണങ്ങളും ഒഴിവാക്കി കഴിവതും വീട്ടിൽത്തന്നെ വ്യായാമം ചെയ്യുന്നതാണ് നല്ലത്. വീട്ടിൽ എങ്ങനെ വർക്ക്ഔട്ട് ചെയ്യാമെന്നു പഠിപ്പിക്കുന്ന വിഡിയോകൾ യുട്യൂബിലും മറ്റും ലഭ്യമാണ്. അവയെ ആശ്രയിക്കാവുന്നതാണ്.

English Summary: Gyms are eager to reopen, but are they safe?

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA