ADVERTISEMENT

വജ്രാസനത്തിനു വീരാസനം, ഡയമണ്ട് പോസ്, തണ്ടർ ബോൾട്ട് പോസ് എന്നെല്ലാം പേരുണ്ട്. യോഗാസനത്തിൽ വജ്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതു പുരുഷന്റെ ജനനേന്ദ്രിയത്തെയാണ്. ജനനേന്ദ്രിയവുമായി ബന്ധപ്പെട്ട നാഡി-ഞരമ്പുകൾക്കു ബലം കൂട്ടുന്നതിനൊപ്പം മറ്റു പല അസുഖങ്ങളും ഒഴിവാക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ആസനയാണിത്. ദഹനേന്ദ്രിയങ്ങളെ ശക്തിപ്പെടുത്താനും പാൻക്രിയാസിന്റെ പ്രവർത്തന ശേഷി വർധിപ്പിച്ച് ഇൻസുലിൻ ഉൽപാദനം സുഗമമമാക്കാനും സഹായിക്കും. 

പ്രമേഹം ഉള്ളവരും ദഹനശേഷി കുറഞ്ഞവരും ആഹാരത്തിനു ശേഷം 10 മിനിറ്റ് എങ്കിലും വജ്രാസനം ചെയ്യുന്നതു ഗുണം ചെയ്യും. നല്ല ഉറക്കവും ലഭിക്കും. ആദ്യം അർധ വജ്രാസനം പരിശീലിക്കാം. 

കാലുകൾ മുട്ടുമടക്കി മുട്ടുകാലിൽ നിൽക്കുക. മുട്ടുകൾ ചേർത്തും കാൽപാദങ്ങൾ അകറ്റി മലർത്തിയും ചിത്രത്തിൽ കാണും വിധം സാവധാനം പുറകോട്ട് ഇരിക്കുക. കൈകൾ നീട്ടി കാൽമുട്ടുകളിൽ വിരലുകൾ അടുപ്പിച്ചു കമഴ്ത്തി വയ്ക്കുക. നട്ടെല്ലു നിവർന്നു തന്നെയിരിക്കണം. ഈ നിലയിൽ ഇരുന്നു ശ്വസനക്രിയ, പ്രാർഥന, ധ്യാനം എന്നിവയാകാം. കാൽകുഴകളിലും മുട്ടിലും വേദനയുള്ളവർ ടൗവ്വലോ തുണിയോ മടക്കി പാദത്തിനും മുട്ടിനും അടിയിൽ വച്ചു പരിശീലിക്കുക. മതിയെന്നു തോന്നുമ്പോൾ ഒരു വശത്തേക്കു തറയിൽ കൈകുത്തി ചരിഞ്ഞു കാൽ ഓരോന്നായി നിവർത്തി അയച്ചു കൊടുക്കണം.

English Summary: Ardha vajrasana yoga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com