ലോക്ഡൗണിൽ നടുവേദനയോടു ബൈ പറയാം; പരിശീലിച്ചോളൂ ഈ യോഗാസനം

vakrasanam
SHARE

നിന്നു കൊണ്ടുള്ള കഠിന യോഗാസനങ്ങൾ പരിശീലിക്കാൻ നട്ടെല്ലിനെ പ്രാപ്തമാക്കുന്ന ലഘു യോഗാസനമാണ് വക്രാസനം. ഏവർക്കും പരിശീലിക്കാവുന്ന ഒന്നാണിത്.

നടുവേദനയ്ക്കു ഫലപ്രദമാണ്. അരക്കെട്ട് ഒതുക്കാം. നട്ടെല്ലും അനുബന്ധ നാഡികളും ഞരമ്പുകളുമെല്ലാം ബലപ്പെടുകയും കൂടുതൽ അയവുളളതാക്കുകയും ചെയ്യും. വയറ്റിലെ അവയവങ്ങൾക്കും ഇടുപ്പിലെ മാംസ പേശികൾക്കും പുഷ്ടിയും ബലവും വർധിപ്പിക്കാൻ സഹായിക്കും.

കാലുകൾ  3-4 അടി അകറ്റി ചിത്രം ഒന്നിൽ കാണും വിധം നിൽക്കുക. ദീർഘമായി ശ്വാസം ഉള്ളിലേക്കു വലിച്ചെടുത്തു 3-4 സെക്കൻഡ് സമയം അതേ നിലയിൽ നിൽക്കുക. സാവധാനം ശ്വാസം പുറത്തേക്കു വിട്ടു കൊണ്ടു വലതു കൈവിരലുകളിലേക്കു നോക്കി അരയ്ക്കു മുകൾ ഭാഗം മുഴുവൻ വലതു വശത്തേക്കു തിരിക്കുക (ചിത്രം 2). 

vakrasanam2
ചിത്രം 2

ഒട്ടും ബുദ്ധിമുട്ട് അനുഭവപ്പെടാതെ കഴിയാവുന്ന വിധം തിരിച്ചാൽ മതി. കൈകൾ ഭൂമിക്കു സമാന്തരമായിരിക്കണം. കാൽ പാദങ്ങൾ വ്യതിചലിക്കാതെയും ശ്രദ്ധിക്കണം. 3-4 സെക്കൻഡ് സമയം അതേ നിലയിൽ നിന്നിട്ടു വീണ്ടും ശ്വാസം അകത്തേക്ക് എടുത്തു കൊണ്ടു പൂർവസ്ഥിതിയിൽ എത്തുക. ഇതേ വിധം ഇടതു വശത്തേക്കും തിരിക്കുക. ഓരോ വശവും മാറി മാറി 4-5 തവണ ആവർത്തിക്കാം.

English Summary: Vakrasanam Yoga, Backpain relief

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA