ADVERTISEMENT

കുട്ടികൾക്ക് ഉത്തമമായ ഈ ആഞ്ജനേയാസനം ശാരീരിക- മാനസിക കരുത്തും മെയ്‌വഴക്കവും കൂട്ടാൻ സഹായിക്കുന്നു. നടുവിലും കാലുകളിലും രക്ത സഞ്ചാരം വർധിക്കും. കാൽമുട്ടുകൾക്കും നടുവിനും ഇടുപ്പിനും കേടുപാടുകൾ സംഭവിച്ചിട്ടില്ലാത്തവർക്ക് ഇതു പരിശീലിക്കാം. ആദ്യ ദിവസങ്ങളിൽ ബുദ്ധിമുട്ട് ഒഴിവാക്കാൻ വസ്തി പ്രദേശത്തിനടിയിൽ ( Pelvic floor ) കട്ടിയിൽ മടക്കിയ തുണി വച്ചു വേണം പരിശീലനം ആരംഭിക്കേണ്ടത്. ബുദ്ധിമുട്ടു തോന്നിയാൽ കാലുകൾ രണ്ടും മുന്നോട്ടു നീട്ടി വച്ച് അയച്ചു കൊടുക്കണം.

മുട്ടു കാലിൽ നിന്നു ചിത്രം ഒന്നിൽ കാണും വിധം വലതു കാൽപാദം മുന്നോട്ടു നീട്ടി കുത്തി നിർത്തുക. കൈകൾ പാദത്തിന്റെ രണ്ടു വശങ്ങളിലായി തറയിൽ വയ്ക്കുക. സാവധാനം കൈകളിലേക്കു ശരീരഭാരം കൊടുത്ത് ഒരേ സമയം വലതു കാൽപാദം മുന്നോട്ടും ഇടതു കാൽപാദം പുറകിലേക്കും നിരക്കുക. ഒട്ടും തന്നെ ആയാസം കൊടുക്കരുത്. അതേ നിലയിൽ അൽപ സമയം നിന്ന ശേഷം കൈകളിൽ ബലം നൽകിക്കൊണ്ടു വലതുകാൽ പുറകിലേക്കും ഇടതുകാൽ മുന്നിലേക്കും സാവധാനം നിരക്കി അരക്കെട്ടു പൊക്കി മുട്ടുകാലിൽ വരിക. കാലുകൾ മാറ്റി വച്ച് അടുത്ത വശവും പരിശീലിക്കുക. 

കുറച്ചു ദിവസത്തെ പരിശീലനം കൊണ്ടു വസ്തി പ്രദേശവും കാലുകളും തറയിൽ പതിപ്പിക്കാൻ കഴിഞ്ഞാൽ ചിത്രം രണ്ടിൽ കാണും വിധം മനസ്സും ശരീരവും ശാന്തമാക്കി, കൈകൾ നെഞ്ചോടു ചേർത്തോ അല്ലെങ്കിൽ തലയ്ക്കു മുകളിൽ തൊഴുതു പിടിച്ചോ ധ്യാനം, പ്രാർഥന, ശ്വസന വ്യായാമം എന്നിവയൊക്കെ ചെയ്യാം.

English Summary: Anjaneyasana Yoga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com