മനസ്സും ശരീരവും ശാന്തമാക്കാൻ ശീലിക്കാം നാഡി ശോധന പ്രാണായാമം

yoga
SHARE

പ്രാണായാമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ലളിതവുമായ  നാഡി ശോധന  പ്രാണായാമത്തിന്റെ ഒന്നാമത്തെ നിലയാണ് അനുലോമ - വിലോമ പ്രാണായാമം (നാഡി ശോധന പ്രാണായാമം). ഹൃദ്രോഗം, രക്തസമ്മർദം എന്നിവയുള്ളവർക്കും ഗർഭിണികൾക്കും പരിശീലിക്കാം. ശ്വാസകോശത്തിലെ മുഴുവൻ അറകളും തുറന്നു ശുചിയാക്കാൻ സഹായിക്കും. രക്ത സഞ്ചാരം സുഗമമാക്കും. മനസ്സും ശരീരവും ശാന്തമാവുകയും ഓർമശക്തി കൂടുകയും ചെയ്യും. 

നട്ടെല്ല് നിവർത്തിയിരിക്കാൻ സാധിക്കുന്ന ഏത് ആസന സ്വീകരിച്ചും ഇതു പരിശീലിക്കാം. ചിത്രം ഒന്നിൽ കാണും വിധം ആദ്യം ഇടതു കൈ, ഇടതു കാൽ മുട്ടിൽ ഉള്ളംകൈ കമിഴ്ത്തി വയ്ക്കുക. വലതു കൈമുട്ടു മടക്കി ഉയർത്തി ചൂണ്ടാണി വിരലും നടുവിരലും അടുപ്പിച്ചു കൈവെളളയിലേക്കു മടക്കി വയ്ക്കുക. തള്ള വിരൽ കൊണ്ടു മൂക്കിന്റെ വലതു ദ്വാരം അടച്ചു സാവകാശം ഇടതു ദ്വാരത്തിലൂടെ ശ്വാസം വലിച്ചെടുക്കണം. ശ്വാസകോശങ്ങൾ നിറഞ്ഞു നെഞ്ചു വികസിക്കുന്നതിൽ മാത്രമാകണം ശ്രദ്ധ. 

ശ്വാസം എടുത്തു കഴിഞ്ഞാൽ ഉടൻ മോതിര വിരലും ചെറു വിരലും ചേർത്തു പിടിച്ചു മൂക്കിന്റെ ഇടത്തേ ദ്വാരം അടയ്ക്കുകയും ഉടൻ തള്ള വിരൽ മാറ്റി വലത്തേ ദ്വാരം തുറന്ന് അശുദ്ധ വായു പുറത്തേക്കു വിടണം. മുഴുവൻ ശ്വാസവും പോയിക്കഴിഞ്ഞ് അതേ ദ്വാരത്തിലൂടെ ശ്വാസം വീണ്ടും അകത്തേക്കു നിറയ്ക്കുക. ഇനി വലതു ദ്വാരം തള്ള വിരൽ കൊണ്ടടച്ച് ഇടതു  ദ്വാരം തുറന്നു ശ്വാസം പുറത്തേക്കു വിടണം. ഇപ്പോഴാണ് ഒരു പ്രാണായാമം പൂർണമായത്. തുടക്കത്തിൽ ഇപ്രകാരം 3 - 4 തവണ മാത്രം പരിശീലിക്കുക. പിന്നീട് എണ്ണം കൂട്ടാം.

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA