ലോക്ഡൗണിൽ ബെല്ലിഡാൻസ് പരിശീലനവുമായി കിങ് ഖാന്റെ മകൾ

suhana-khan
SHARE

ലോക്ഡൗൺ കാലത്ത് ഓരോരോ പ്രവൃത്തിയില്‍ മുഴുകിയിരിക്കുകയാണ് സിനിമാ താരങ്ങളും. പാചകം മുതല്‍ ഡാന്‍സ് പ്രാക്ടീസും വര്‍ക്ക്‌ ഔട്ടും വരെയുണ്ട് ഇക്കൂട്ടത്തില്‍. കിങ് ഖാന്റെ മകള്‍ സുഹാനയും തന്റെ ലോക്ഡൗണ്‍ കാലം വെറുതെ കളയുന്നില്ല. ഓണ്‍ലൈന്‍ ബെല്ലി ഡാന്‍സ് പ്രാക്ടീസിലാണ് മുംബൈയിലെ വീട്ടില്‍ സുഹാന.

സുഹാനയുടെ ബെല്ലി ഡാന്‍സ് ട്രെയിനര്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്തിനു മുന്‍പും പിന്‍പുമുള്ള ബെല്ലി ഡാന്‍സ് സെഷന്റെ ചിത്രമാണ് സുഹാനയുടെ ട്രെയിനര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഡിസംബര്‍ 2019 ലെയും മേയ്‌ 2020 ലെയും ചിത്രങ്ങള്‍ ചേര്‍ത്തൊരു കൊളാഷ് ഫോട്ടോ ആണ് ട്രെയിനര്‍ സഞ്ജന  പങ്കുവച്ചിരിക്കുന്നത്.

അടുത്തിടെയാണ് സുഹാന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്‌ പബ്ലിക് ആക്കിയത്. ചിത്രങ്ങളും മറ്റും പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ന്യൂയോര്‍ക്കിലെ പഠനശേഷം അടുത്തിടെയാണ് സുഹാന മുംബൈയിലെ വീട്ടില്‍ തിരികെ എത്തിയത്. ‘ദ് ഗ്രേ പാര്‍ട്ട്‌ ഓഫ് ബ്ലൂ’ എന്നൊരു ഷോര്‍ട്ട് ഫിലിമും അടുത്തിടെ ചെയ്തിരുന്നു. അഭിനയത്തില്‍ താൽപര്യമുള്ള സുഹാനയ്ക്ക് കോളജ് പഠനകാലത്ത് നാടകത്തിനു സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.

English Summary: Suhana Khan's belly dance practice 

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA