ADVERTISEMENT

മെലിഞ്ഞ റിമി ടോമിയെ കണ്ടവരെല്ലാം പറഞ്ഞു, ഹോ, ഇതെന്തൊരു മാറ്റമാ. ഇത്രയും മെലിഞ്ഞ റിമി ഞങ്ങളുടെ ആരുടെയും സങ്കൽപത്തിൽ പോലുമില്ലായിരുന്നെന്ന്. റിമിക്ക് ആകാമെങ്കിൽ എന്തുകൊണ്ട് ഞങ്ങൾക്കായിക്കൂടാ എന്നു ചിന്തിച്ചവരുമുണ്ടായിരുന്നു. എന്തായാലും റിമി/g'z  മാറ്റം കണ്ട് സീക്രട്ട് ചോദിച്ചെത്തിയവർക്കായി റിമി തന്നെ ആ രഹസ്യം വെളിപ്പെടുത്തി യുട്യൂബ് വിഡിയോയുമായി എത്തിയിരിക്കുകയാണ്.

പ്രായം കൂടിവരുമ്പോഴാണ് നമ്മൾ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നാണ് റിമിയുടെ പക്ഷം. ഉയരത്തിനനുസരിച്ചുള്ള ശരീരഭാരത്തിൽ എങ്ങനെ ഉണ്ടാകും എന്ന് ഒരിക്കലെങ്കിലും അറിഞ്ഞിരിക്കണം, നല്ല ഫിറ്റ് ആയ വസ്ത്രങ്ങളൊക്കെ ഇട്ട് അതിന്റെ ഭംഗിയും അറിയണം. 

2012 ലാണ് ശരീരഭാരം കുറയ്ക്കണമെന്ന ചിന്ത തനിക്കുണ്ടായതെന്ന് റിമി. ഒന്നര അല്ലെങ്കിൽ രണ്ടു മണിക്കൂറുള്ള വർക്ക്ഔട്ട്, അതു നൽകുന്ന റിസൽറ്റ് വച്ചു നോക്കിയാൽ ഒരു കഷ്ടപ്പാടേ അല്ല. 

ഇപ്പോൾ എന്തായാലും 65 കിലോയിൽ നിന്ന് 52 കിലോയിലെത്തി നിൽക്കുകയാണ് റിമി. അതായത് ഉയരത്തിനനുസരിച്ചുള്ള ഭാരം. ഇനി ഇതു നിയന്ത്രിച്ചു കൊണ്ടുപോകാനാണ് ശ്രമമെന്നും റിമി പറയുന്നു. 

‘കഴിച്ചാൽ പെട്ടെന്നു വണ്ണം വയ്ക്കുന്ന ശരീപ്രകൃതമാണ്. പച്ചവെള്ളം കുടിച്ചാലും തടിവരും. ഒരാഴ്ചകൊണ്ട് ഒന്നോ രണ്ടോ കിലോയൊക്കെ കൂടിയെന്നും വരാം. അതിനാൽത്തന്നെ ലോക്ഡൗണിലും വ്യായാമം ചെയ്യുന്നതിന് ഒരു കുറവും വരുത്തിയില്ല. വീട്ടിൽത്തന്നെയായിരുന്നു വർക്ഔട്ട് മുഴുവൻ. 

മാസത്തിലൊന്ന് എന്ന മട്ടിൽ ജലദോഷവും പനിയും ചുമയുമൊക്കെ വരുന്ന കൂട്ടത്തിലായിരുന്നു ഞാൻ. രണ്ടു മാസം കൂടുമ്പോൾ രണ്ടു കോഴ്സ് ആന്റിബയോട്ടിക് എടുത്തിരുന്നു. വർക്ഒൗട്ട് ചെയ്യാൻ തുടങ്ങിയതോടെ പ്രതിരോധശേഷി വർധിച്ചു. ഇപ്പോൾ ആറു മാസത്തിലധികമായി ജലദോഷമോ പനിയോ ഒക്കെ വന്നിട്ട്. മാത്രമല്ല കൂടുതൽ എനർജറ്റിക് ആകുകയും ചെയ്തു.’ 

52 കിലോയിലെത്താൻ വേണ്ടി റിമി എന്തൊക്കെയാണ് ചെയ്തത്? വിഡിയോ കാണാം.

English Summary: Rimi Tomy's weight loss tips, Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com