മാസ്ക് ധരിച്ചുള്ള വ്യായാമം അപകടകരമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

workout
SHARE

ലോക്ഡൗൺ ഇളവുകൾ അനുവദിച്ചതോടെ ആളുകൾ വീടിനു പുറത്തിറങ്ങാനും സാധാരണ ജീവിതം നയിക്കാനും തുടങ്ങി. നിങ്ങൾക്ക് നടക്കാനും പാർക്കിൽ ഓടാനും പോകാം, ചന്തയിൽ പോകാം ഇങ്ങനെ നിരവധി കാര്യങ്ങൾക്കുള്ള അനുമതി ലഭിച്ചു. എന്നാൽ സ്വയം സുരക്ഷിതരാകാൻ വേണ്ട  മുൻകരുതലുകൾ എടുക്കാൻ മറക്കരുത്. സുരക്ഷിതമായ ഒരു മാസ്ക് അണിയുന്നതു പോലെതന്നെ പ്രധാനമാണ് സാമൂഹിക അകലം പാലിക്കലും. കൈകൾ ഇടയ്ക്കിടെ കഴുകുന്നതോടൊപ്പം ശ്വസനസംബന്ധമായ വൃത്തിയും ശീലിക്കണം.

വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കാമോ?

വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കുന്നത് അൽപം അപകട സാധ്യതയുള്ള കാര്യമാണ്. കാരണം വ്യായാമം ചെയ്യുമ്പോൾ നമ്മുടെ ശ്വാസകോശത്തിന് കൂടുതൽ വായു ആവശ്യമാണ്. ഇതിന്റെ ഫലമായി ഹൃദയം കൂടുതൽ രക്തം പമ്പു ചെയ്യും. ഹൃദയമിടിപ്പ് ഉയരാൻ കാരണമിതാണ്. എന്നാൽ മാസ്ക് ധരിക്കുമ്പോൾ ശ്വാസകോശത്തിലേക്കുള്ള വായുപ്രവാഹം നിയന്ത്രിക്കപ്പെടുന്നു. ഇത് വിമ്മിട്ടം വരാനും ക്ഷീണം വരാനും കാരണമാകും. ശ്വാസകോശത്തിന്റെ ശക്തി ക്ഷയിക്കാൻ ഇത് കാരണമാകും. ഹൃദ്രോഗം, രക്താതിമർദം തുടങ്ങിയ രോഗങ്ങൾ ഉള്ളവരാണെങ്കിൽ കൂടുതൽ അപകടമാകും.

വർക്ഔട്ട് ചെയ്യുമ്പോൾ എപ്പോഴും കരുതലോടെയിരിക്കണം. എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടോ എന്നു ശ്രദ്ധിക്കണം. ക്ഷീണമോ ശ്വാസമെടുക്കാൻ പ്രയാസമോ അനുഭവപ്പെട്ടാൽ പെട്ടെന്നുതന്നെ വ്യായാമം അവസാനിപ്പിക്കണം. മാസ്ക് തുടർന്നും ധരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ കഠിനവ്യായാമം ഒഴിവാക്കണം.

വ്യായാമം മാസ്ക് ധരിക്കാതെ

വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കുന്നത് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് ബുദ്ധിമുട്ടാണ്. എങ്കിലും വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കുന്നത് അതിലും അപകടകരമാണ്. ഒരു ജോഗിങ്ങിനു പോകാം. അതുമല്ലെങ്കിൽ ആൾത്തിരക്കു കുറഞ്ഞ പാർക്കുകളിൽ വ്യായാമം ചെയ്യാം. പതിവുനടത്തക്കാർ എത്തും മുൻപ് വളരെ നേരത്തേതന്നെ നടക്കാൻ പോകാം. രാത്രി വൈകിയും നിങ്ങൾക്ക് പോകാം. അപ്പോൾ ചുറ്റും ആരും ഉണ്ടാവില്ലെന്നും, കൃത്യമായ സമയത്ത് സാമൂഹിക അകലം പാലിച്ച് പോകുകയാണെങ്കിൽ കുറച്ചു സമയത്തേക്കെങ്കിലും മാസ്ക് മാറ്റിവയ്ക്കാം. എന്നാൽ ഇതുകൊണ്ട് അപകടസാധ്യത ഇല്ലാതാകുന്നില്ല. സാമൂഹിക അകലം പാലിക്കുന്നതുകൊണ്ട് അണുബാധ വരാനുള്ള സാധ്യത കുറയുന്നെങ്കിലും വൈറസിനെ ഒഴിവാക്കാനാവില്ല. കാരണം അത് വായുവിൽ കുറച്ചു സമയത്തേക്ക് തങ്ങി നിൽക്കും. മലിനമായ കൈകൾകൊണ്ട് മുഖത്ത് സ്പർശിക്കാൻ സാധ്യതയുണ്ട്. ഇതും കോവിഡ് വരാനുള്ള സാധ്യത കൂട്ടും.

English Summary:Wearing a face mask is important but avoid it while working out

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA