57–ൽ നിന്ന് 50 കിലോയിലേക്ക്; വർക്ഔട്ട് യുട്യൂബ് ചാനലുമായി സാനിയ ഇയ്യപ്പൻ

saniya iyppan
SHARE

ആദ്യ ചിത്രമായ ക്വീനിലെ ചിന്നുവിലൂടെ എത്തി ലൂസിഫറിലെ ജാൻവിയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് സാനിയ ഇയ്യപ്പൻ. വയസ്സ് പതിനെട്ടേ ഉള്ളൂവെങ്കിലും ഫിറ്റ്നസിലും ആരോഗ്യകാര്യത്തിലും ഏറെ ശ്രദ്ധിക്കുന്ന സാനിയ ഇപ്പോൾ വർക്ഔട്ട് യുട്യൂബ് ചാനലുമായി എത്തിയിരിക്കുകയാണ്. 

ലോക്ഡൗൺ ആയതിനാൽ ജിമ്മിൽ പോയി വർക്ഔട്ട് ചെയ്യാൻ സാധിക്കാത്ത അവസ്ഥയിൽ പേഴ്സണൽ ട്രെയിനറായ കിരണിനെ വിളിച്ച് വീട്ടിൽ ചെയ്യാവുന്ന വർക്ഔട്ടുകൾ ചോദിച്ചറിഞ്ഞു വീട്ടിൽ പരിശീലനം ചെയ്തു. രണ്ടാഴ്ച സ്ഥിരമായി ചെയ്തതിനു ശേഷമാണ് യുട്യൂബ് വിഡിയോയുമായി എത്തിയിരിക്കുന്നതെന്ന് സാനിയ പറയുന്നു. ഏത് വർക്ഔട്ട് ചെയ്യുന്നതിനു മുൻപും വാം അപ് ചെയ്യേണ്ടതാണെന്നും താരം ഓർമിപ്പിക്കുന്നു.

ക്വീനിൽ അഭിനയിച്ചപ്പോൾ 57 കിലോയായിരുന്നു സാനിയയുടെ ശരീരഭാരം. ചിത്രം തിയേറ്ററിൽ കണ്ടപ്പോൾ അൽപ്പം തടി കൂടുതൽ അല്ലേ എന്ന ചിന്ത ഉണ്ടായി. തുടർന്നാണ് ജിമ്മിൽ പോയി വർക്ഔട്ട് ചെയ്യാൻ തുടങ്ങിയത്. ആഹാര നിയന്ത്രണത്തിന്റെയും വർക്ഔട്ടിന്റെയും ഫലമായി ശരീരഭാരം 50 കിലോയിലെത്തി. 

ശരീരം ആക്ടീവ് ആയിരിക്കാൻ സഹായികുന്നു ചെറിയൊരു വർക്ഔട്ട് വിഡിയോയാണ് സാനിയ ആദ്യ എപ്പിസോഡിൽ കാണിക്കുന്നത്. വിഡിയോ കാണാം.

English Summary: ACtress Saniya Iyyppan's Workout video

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA