ADVERTISEMENT

2012 ൽ 62 കിലോ ശരീരഭാരമുണ്ടായിരുന്നപ്പോഴാണ് ഡയറ്റിലൂടെയും വർക്ഔട്ടിലൂടെയും ഭാരം കുറയ്ക്കണമെന്ന തീരുമാനം ഗായിക റിമി ടോമി എടുക്കുന്നത്. രണ്ടു വർഷം എസ്കാസോയുടെ ഡയറ്റ്പ്ലാൻ പിന്തുടർന്നെങ്കിലും പല കാരണങ്ങളാൽ തുടരാൻ സാധിച്ചില്ല. പിന്നീടാണ് ഷേക്ക് ഡയറ്റിലേക്ക് എത്തിയത്. ഒന്നര വർഷത്തോളം അത് പിന്തുടർന്നു, നല്ല റിസൽറ്റും കിട്ടി. ഇതും കുറേ ആയപ്പോൾ മടുത്തു. പിന്നെ വേറേ ആഹാരങ്ങളിലേക്ക് പോകും. ആഹാരം കഴിച്ചാൽ വണ്ണം വയ്ക്കുകയും ചെയ്യും. തുടർന്ന് കീറ്റോ ഡയറ്റ് ആക്കി. കീറ്റോയിൽ നല്ല ഫലം കിട്ടി. പക്ഷേ കൊളസ്ട്രോൾ ഭയങ്കരമായി കൂടി. ചിക്കൻ, മുട്ട, ഫിഷ്, ബട്ടർ, ചീസ് ഒക്കെയാണല്ലോ കീറ്റോ ഡയറ്റിന്റെ സ്പെഷൽ. നീണ്ടകാലത്തേക്ക് ശീലിക്കാൻ പറ്റുന്ന ഡയറ്റല്ല കീറ്റോ എന്നാണ് റിമിയുടെ അഭിപ്രായം.

നല്ലൊരു ഡയറ്റീഷ്യന്റെ കീഴിൽ ഡയറ്റിങ് തുടങ്ങുന്നതാകും നല്ലതെന്നു റിമി പറയുന്നു. അല്ലെങ്കിൽ സ്വയം ഡയറ്റിങ് ശീലിക്കുന്നവർ ഓരോ ഫുഡിലെയും കാർബോ ഹൈഡ്രേറ്റും പ്രോട്ടീനും മനസ്സിലാക്കി അവനവനു യോജിക്കുന്ന രീതിയിലുള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. 

ഇപ്പോൾ ഒന്നര വർഷമായി ഇന്റർമീറ്റന്റ് ഫാസ്റ്റിങ്ങാണ് ഫോളോ ചെയ്യുന്നത്. എന്തു കഴിക്കണം, കഴിക്കണ്ട എന്നൊന്നും ഈ ഡയറ്റിലില്ല. പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഇതിന്റെ സമയമാണ്. 

ദിനചര്യയുടെ ഭാഗമായി ഈ ഡയറ്റിനെ കണ്ടാൽ മതി. എല്ലാം കഴിക്കാൻ സാധിക്കുമെന്നതിനാൽ ഡയറ്റിന്റേതായ സ്ട്രെസും കിട്ടില്ല. ചോറ്, ചപ്പാത്തി, പഴങ്ങൾ തുടങ്ങി എല്ലാം കഴിക്കാം.

16 ഃ 8 എന്ന പാറ്റേണാണ് റിമി പിന്തുടരുന്നത്. 16 മണിക്കൂർ ഫാസ്റ്റിങ്ങും എട്ടു മണിക്കൂർ ഫുഡും കഴിക്കാം. താമസിച്ച് എഴുന്നേൽക്കുന്ന ആളായതിനാൽ ഒന്നു മുതൽ 9 വരെയുള്ള സമയമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 9 മണി കഴിഞ്ഞാകും എഴുന്നേൽക്കുന്നത്. എണീറ്റ ഉടൻ വെറും വയറ്റിൽ ചെറുചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞു കുടിക്കും. ഇടയ്ക്ക് ആപ്പിൾ സിഡർ വിനഗറും പരീക്ഷിക്കാറുണ്ട്. ദിവസം മൂന്നു ലീറ്റർ വെള്ളം കുടിക്കും. ഫസ്റ്റ് മീലിനു മുൻപ് രണ്ടു ലീറ്റർ വെള്ളം കുടിച്ചിരിക്കും. 

പ‍ഞ്ചസാര ഇടാത്ത ബ്ലാക് കോഫി കുടിക്കും. ഒരു മണിക്കുള്ള ഫസ്റ്റ് മീലിൽ പഴങ്ങൾ അല്ലെങ്കിൽ പച്ചക്കറികൾ എടുക്കും. അതു കഴിഞ്ഞ് ചിലപ്പോൾ രണ്ടു ചപ്പാത്തി, അല്ലെങ്കിൽ കുറച്ച് ചോറ്. ഇതുമല്ലെങ്കിൽ കുറച്ച് മീൻ കറിയോ രണ്ടോ മൂന്നോ കഷണം മീൻ വറുത്തതോ തോരനോ കഴിക്കും. ഒന്നര മണിക്കൂറിനു ശേഷം വിശക്കുകയാണെങ്കിൽ ബ്ലാക് കോഫി വിത്ത് നട്സ് കഴിക്കും. തുടർന്ന് ഗ്രീൻ ടീ വിത്ത് ഫ്രൂട്ട്. ഇങ്ങനെ 9 മണി വരെ ഇഷ്ടപ്പെട്ട എന്തെങ്കിലും കഴിക്കുമെന്നും റിമി പറയുന്നു.

വിശദമായ ഡയറ്റ് പ്ലാൻ അറിയാൻ വിഡിയോ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com