തലകുത്തി നിൽക്കുന്ന വ്യായാമ വിഡിയോയുമായി ടോവിനോ

tovino
SHARE

ഫിറ്റ്നസിന്റെ കാര്യത്തിൽ മാസാണ് ടോവിനോ തോമസ്. അബു സലിമിന്റെ പുഷ്അപ് ചാലഞ്ച് ഏറ്റെടുത്ത് പുഷ്അപ് ചെയ്യുന്ന ടോവിനോയുടെ വിഡിയോ വൈറലായിരുന്നു. ഇപ്പോൾ തല കുത്തിനിന്ന് വ്യായാമം ചെയ്യുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ‘തല കുത്തി നിൽക്കാൻ പറ്റുവോ സക്കീർ ഭായിക്ക് ? But I can’ എന്ന ക്യാപ്ഷനോടെ താരം തന്നെയാണ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. 

സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലും താരം സജീവമാണ്. രണ്ടു ദിവസം മുൻപ് ലോകരക്തദാന ദിനത്തിൽ ടോവിനോ രക്തദാനം നടത്തിയതും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യമില്ലാതിരുന്ന കുട്ടിക്ക് ടിവി സമ്മാനിച്ചതും വാർത്തയായിരുന്നു.

English Summary: Actor Tovino Thomas's workout video

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA