കോവിഡ് 19 ; പ്രഭാത നടത്തത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?

morning walk
SHARE

കോവിഡ് വ്യാപനം തടയാൻ കൈക്കൊണ്ടിരുന്ന നിയന്ത്രണങ്ങള്‍ പലയിടങ്ങളിലും ലഘൂകരിച്ചു തുടങ്ങുകയാണ്. രോഗത്തെ പൂര്‍ണമായും പിടിച്ചുകെട്ടാന്‍ സാധിക്കുന്നില്ലങ്കിലും ഒരുപരിധി വരെ ലോക്ഡൗണ്‍ പോലെയുള്ള നടപടികള്‍ രോഗബാധ തടയാന്‍ സഹായിച്ചിട്ടുണ്ട്. ലോക്ഡൗണ്‍  മൂലം വീടിനു പുറത്തിറങ്ങാന്‍ സാധിക്കാതെ വന്നതോടെ പലരുടെയും വ്യായാമശീലം പോലും മുടങ്ങിയിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ കുറച്ചതോടെ നിരവധിപേര്‍ പുറത്തിറങ്ങി വ്യായാമം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. സ്ഥിരമായി പാര്‍ക്കിലും മറ്റും മോണിങ് വാക്കിനു പോകുന്നവര്‍ ഈ അവസരത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...

ദൂരം പാലിക്കുക - ആറടി ദൂരമാണ് കോവിഡ് കാലത്ത് രണ്ടു പേര്‍ തമ്മില്‍ സൂക്ഷിക്കേണ്ട അകലം. ഹൈ റിസ്ക്‌ കാറ്റഗറിയില്‍ ഉള്ള ആളുകള്‍ വളരെ ശ്രദ്ധിക്കേണ്ട ഒന്നാണ് ഇത്. നാല് കിലോമീറ്റർ സ്പീഡില്‍ നടക്കുന്ന ഒരാളില്‍നിന്നു വരുന്ന ഡ്രോപ്‌ലെറ്റുകള്‍ 5 മീറ്റര്‍ വരെ സഞ്ചരിക്കാം. എന്നാല്‍ കാറ്റിന്റെ വേഗം, അന്തരീക്ഷ ഊഷ്മാവ് എന്നിവ പരിഗണിക്കുമ്പോള്‍  12-20 അടിവരെ ഒരാളില്‍ നിന്ന് അകലം സൂക്ഷിക്കുന്നതാണ് നല്ലത്.

എതിരെ വരുന്ന ആളെ നോക്കുക - വ്യായാമം ചെയ്യാന്‍ ഇറങ്ങുമ്പോള്‍ ഹെഡ് ഫോണില്‍ പാട്ടും വച്ച് പോകാതെ എതിരെ വരുന്ന ആളുകളെ ശ്രദ്ധിക്കുക. കൂടുതല്‍ ആളുകള്‍ സഞ്ചരിക്കാത്ത പാതയിലൂടെ പോകാന്‍ ശ്രദ്ധിക്കുക. കൂട്ടം ചേര്‍ന്നുനിന്ന് വ്യായാമം ചെയ്യാതിരിക്കുക.

മാസ്ക് വേണ്ട - മാസ്ക് ധരിച്ചു കൊണ്ട് ഒരിക്കലും വ്യായാമം ചെയ്യാതിരിക്കുക. വ്യായാമം ചെയ്യുമ്പോള്‍ കൂടുതല്‍ ഓക്സിജന്‍ ആവശ്യമാണ്. മാസ്ക് വയ്ക്കുമ്പോള്‍ ശരിയായി ഓക്സിജന്‍ ലഭിക്കാതെ വരും. 

തിരക്കുള്ള സ്ഥലം വേണ്ട - തിരക്കുള്ള സ്ഥലങ്ങളില്‍ നടക്കാനോ ജോഗിങ്ങിനോ പോകരുത്. 

തൊടല്‍ വേണ്ട - നടക്കാനായി വീടിനു പുറത്തിറങ്ങുമ്പോള്‍ ഒരു വസ്തുവിലും തൊടാതെ സൂക്ഷിക്കുക. കുറച്ചു നേരം നടന്ന ശേഷം അല്‍പം വിശ്രമിക്കാം എന്നു കരുതി അടുത്തുള്ള ബഞ്ചില്‍ ഇരിക്കുമ്പോള്‍ പോലും ഓര്‍ക്കുക, അവിടം സുരക്ഷിതമല്ല. ആല്‍ക്കഹോള്‍ ബേസ്ഡ് സാനിറ്റൈസര്‍ എപ്പോഴും കൈയിൽ കരുതുക.

ഹൈ ഇന്റൻസിറ്റി വ്യായാമമല്ല വേണ്ടത് - നിങ്ങള്‍ ഒരു മാരത്തോണ്‍ വിന്നര്‍ ആയാല്‍ പോലും ഈ കൊറോണ കാലത്ത് അതൊന്നും പുറത്തെടുക്കേണ്ട. എല്ലാത്തിനും മിതത്വം പാലിക്കുകയും ആളുകളില്‍ നിന്നു പരമാവധി അകലം സൂക്ഷിക്കുകയും ചെയ്യുകയാണ് വേണ്ടത്.

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA