ADVERTISEMENT

ശരീരഭാരം കുറയ്ക്കാനായി ഏതെങ്കിലും ഡയറ്റ് പിന്തുടരുകയാണ് പലരും ചെയ്യുന്നത്. എന്നാൽ ഭക്ഷണശീലത്തിൽ ചില്ലറ മാറ്റങ്ങൾ വരുത്തുന്നതിലൂടെയും ഇത് സാധ്യമാകും. ഡയറ്റ് പിന്തുടർന്നിട്ടും ഭാരം കുറയുന്നില്ല എന്ന വിഷമത്തിലാണോ നിങ്ങൾ? എങ്കിൽ ശരീരഭാരം പെട്ടെന്ന് കുറയാൻ സഹായിക്കുന്ന ഒന്നുണ്ട്. അതാണ് ഗ്രീൻ ടീ. കൊഴുപ്പിനെ കത്തിച്ചു കളയുന്ന ഈ പാനീയം കൂടുതൽ ആരോഗ്യകരമാക്കാം. അതെങ്ങനെ എന്ന് നോക്കാം. 

ഗ്രീൻ ടീ കുടിക്കുന്നത് ആരോഗ്യഗുണങ്ങളേകും എന്നു പറയേണ്ട കാര്യമില്ല. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഇതിൽ പോളിഫിനോളുകളും ധാരാളം ഉണ്ട്.  ഇവ കോശങ്ങളുടെ നാശം തടയുകയും രോഗങ്ങളെ പ്രതിരോധിക്കുകയും  ചെയ്യും. പതിവായി ഗ്രീൻ ടീ കുടിക്കുന്നത് ഉപാപചയ നിരക്ക് കൂട്ടുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് കൊഴുപ്പിനെ കത്തിച്ചു കളയുന്ന പ്രക്രിയയ്ക്കും ആക്കം കൂട്ടുന്നു. പ്രതിരോധസംവിധാനം ശക്തിപ്പെടുത്താനും തലച്ചോറിനെ പ്രായമാകലിൽനിന്നു സംരക്ഷിക്കാനും ചീത്ത കൊളസ്‌ട്രോൾ  (LDL) കുറയ്ക്കാനും ഗ്രീൻ ടീ സഹായിക്കും. 

കറുവപ്പട്ട, മഞ്ഞൾ, ഗ്രീൻ ടീ

ഗ്രീൻ ടീയോടൊപ്പം മഞ്ഞളും കറുവപ്പട്ടയും ചേർത്താൽ ശരീരഭാരം പെട്ടെന്ന് കുറഞ്ഞു കിട്ടും. 

മഞ്ഞൾ, കറുവപ്പട്ട, ഗ്രീൻ ടീ തയാറാക്കാൻ 

ഒരു ഗ്ലാസ് തിളച്ച  വെള്ളത്തിൽ മഞ്ഞൾ, കറുവപ്പട്ട ഇവ പൊടിച്ചത് ചേർക്കുക. വെള്ളം പകുതിയാകും വരെ ഇത് തിളപ്പിക്കുക. നന്നായി ഇളക്കി ഗ്രീൻ ടീ ഇലകൾ ചേർത്ത ശേഷം തീ  അണയ്ക്കുക. അഞ്ച് മിനിറ്റ് ഈ  ചായ അനക്കാതെ വയ്ക്കുക. പിന്നീട് അരിച്ച് ആവശ്യമെങ്കിൽ തേനോ ശർക്കരയോ  ചേർത്ത് ഉപയോഗിക്കാം.

English Summary: Add these two ingredients to your green tea to lose weight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com