ശരീരഭാരം കുറയ്ക്കണോ? കഴിക്കാം പ്രാതൽ രാജാവിനെപ്പോലെ, അത്താഴം ഭിക്ഷുവിനെപ്പോലെ

weight loss
Photo Credit : G.MARTYSHEVA / Shutterstock.com
SHARE

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ മികച്ച മാർഗമാണ് മുകളിൽ പറഞ്ഞത്. ' പ്രാതൽ രാജാവിനെപ്പോലെ, ഉച്ചഭക്ഷണം രാജകുമാരനെപ്പോലെ അത്താഴം ഭിക്ഷുവിനെപ്പോലെ' ഇത് പറയുന്നത് ഒബീസിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമാണ്. 

പൊണ്ണത്തടിയുള്ള മെറ്റബോളിക് സിൻഡ്രോം ബാധിച്ച 93 സ്ത്രീകളിൽ ആണ് പഠനം നടത്തിയത്. ഇവർക്ക് 12 ആഴ്‌ച 1400 കാലറി ഭക്ഷണം നൽകി. ഇവരെ വീണ്ടും രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. പകുതി പേർ പ്രഭാതഭക്ഷണം 700 കാലറി, ഉച്ചഭക്ഷണം 500 കാലറി, അത്താഴം 200 കാലറി ഇവ കഴിച്ചു. രണ്ടാമത്തെ ഗ്രൂപ്പ് ഇതിന് നേരെ തിരിച്ച്, പ്രഭാതഭക്ഷണം 200, ഉച്ചഭക്ഷണം 500, അത്താഴം 700 കാലറി വീതം കഴിച്ചു. 

രണ്ടു ഗ്രൂപ്പിൽപ്പെട്ടവരുടെയും ഭാരം കുറഞ്ഞു എങ്കിലും അത്താഴം കൂടുതൽ കഴിച്ച ഗ്രൂപ്പിനെ അപേക്ഷിച്ച്  രാത്രി കുറച്ചു മാത്രം കഴിച്ച ഗ്രൂപ്പിലുള്ളവർക്ക് കൂടുതൽ ഭാരം കുറയുകയും അരവണ്ണം കുറയുകയും ചെയ്തു. 

പഴങ്ങൾ, പച്ചക്കറികൾ ഇവ ധാരാളം കഴിക്കുന്നതോടൊപ്പം തന്നെ ഒരു നേരം പോലും ഭക്ഷണം ഒഴിവാക്കരുതെന്നും പഠനം പറയുന്നു. ആരോഗ്യകരമായി ഭാരം കുറയ്ക്കാൻ മികച്ച മാർഗം ആരോഗ്യഭക്ഷണം ശീലമാക്കുകയും പതിവായി വർക്ക്ഔട്ട് ചെയ്യുക എന്നതുമാണ്. മെറ്റബോളിക് സിൻഡ്രോം അഥവാ ഉപാപചയരോഗങ്ങൾ ഉള്ളവർ ഭക്ഷണത്തിൽ അന്നജം കൂടുതലാകാതെയും എന്നാൽ കൊഴുപ്പും പ്രോട്ടീനും ആവശ്യമായ തോതിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കണമെന്നും പഠനം വ്യക്തമാക്കുന്നു.

English Summary : Weight loss diet tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA