പ്രോട്ടീന്‍ റിച്ച് ഡയറ്റിനെ കുറിച്ച് പറയുമ്പോള്‍ ആദ്യം മനസിലെത്തുക മുട്ടയുടെ കാര്യമാണ്. ഏതൊരു പ്രോട്ടീന്‍ ഡയറ്റിലും മുട്ടയ്ക്ക് സ്ഥാനമുണ്ട്. മുട്ട ഉള്‍പ്പെട്ട ബ്രേക്ഫാസ്റ്റ് കഴിക്കുന്നതുതന്നെ ഭാരം കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ഭാരം കുറയ്ക്കാന്‍ മുട്ട ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
മുട്ടയുടെ മഞ്ഞ - മഞ്ഞക്കരു ഒഴിവാക്കുന്നത് ആരോഗ്യകരമാണ് എന്ന് ഒരു ധാരണയാണ് പലർക്കുമുള്ളത്. ഹൈ കൊളസ്ട്രോള്‍ അടങ്ങിയതാണ് മഞ്ഞ എങ്കിലും അതൊരിക്കലും ഹാനീകരമല്ല. വൈറ്റമിന്‍ B2, B12, D, ഫോളേറ്റ്, ഫോസ്ഫറസ്, സെലെനിയം, കാത്സ്യം, സിങ്ക് എന്നിവ എല്ലാം ഇതിലുണ്ട്.
ഉപയോഗിക്കുന്ന എണ്ണ - ഏത് എണ്ണയാണ് മുട്ട പാകം ചെയ്യാന്‍ ഉപയോഗിക്കുക എന്നത് ഏറെ പ്രധാനം. വെളിച്ചെണ്ണ, ഒലിവ് എണ്ണ എന്നിവ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
എന്തിനൊപ്പം മുട്ട - ഏതൊക്കെ ആഹാരത്തിനോപ്പം മുട്ട കഴിക്കണം എന്നതും പ്രധാനമാണ്. ചീര, തക്കാളി, കാപ്സിക്കം, മഷ്‍റൂം എന്നിവയ്ക്കൊപ്പം മുട്ട കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായകമാണ്.
അമിതമായി പാകം ചെയ്യേണ്ട - വേഗം പാകം ചെയ്യാന്‍ സാധിക്കുന്ന ഒന്നാണ് മുട്ട. എന്നാല്‍ ചിലർ മുട്ട ഓവര്‍ കുക്ക് ചെയ്യാറുണ്ട്. ഇത് നന്നല്ല. വൈറ്റമിന്‍ എ, ആന്റി ഓക്സിഡന്റുകള്‍ എന്നിവ ഇതുമൂലം നഷ്ടമാകും. അതുപോലെ അമിതമായി കുക്ക് ചെയ്‌താല്‍ മുട്ടയില്‍ കൊളസ്ട്രോള്‍ ഓക്സിസ്റ്റെറോൾസ് ആയി മാറുകയും ചെയ്യും.
English Summary : Mistakes to avoid while having eggs for weight loss