എന്താണ് ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റ്? അറിയാം ഇതിന്റെ ആരോഗ്യ ഗുണങ്ങൾ

green mediterranean diet
Photo Credit : Natalia Lisovskaya / Shutterstock.com
SHARE

മെഡിറ്ററേനിയൻ ഭക്ഷണരീതിയെ അപേക്ഷിച്ച് ആരോഗ്യ ഗുണങ്ങൾ കൂടുതലുള്ള ഡയറ്റ് ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റ് ആണെന്ന് ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം. റെഡ് മീറ്റിന്റെ ഉപയോഗം പരമാവധി കുറച്ച് സസ്യഭക്ഷണങ്ങളുടെ അളവ് കൂട്ടിയുള്ള ഡയറ്റ് ആണിത്. ഇറച്ചിയിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീന് പകരം പ്രോട്ടീൻ ധാരാളം അടങ്ങിയ സസ്യഭക്ഷണങ്ങൾ ഉപയോഗിക്കും.

ഗ്രീൻ ഡയറ്റിന്റെ ഗുണങ്ങൾ അറിയാം 

∙ സസ്യഭക്ഷണങ്ങൾ, മുഴുധാന്യങ്ങൾ, നട്സ് ഇവ ധാരാളം ഉൾപ്പെടുന്നതിനാൽ നാരുകളുടെ അളവും കൂടുന്നു. ഇത് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. അതുവഴി ശരീരഭാരം നിയന്ത്രിച്ചു നിർത്താനും സാധിക്കുന്നു. 

∙ മെഡിറ്ററേനിയൻ ഡയറ്റിൽ നട്സുകൾ പ്രധാനമാണ്. ആരോഗ്യപരമായ കൊഴുപ്പുകളും ആന്റിഓക്സിഡന്റുകളും ഇതിലൂടെ ലഭിക്കുന്നു. ഇത് ആരോഗ്യകരമായ കൊളസ്‌ട്രോൾ നില നിലനിർത്താനും ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. 

∙ മിതമായ അളവിൽ മുഴുധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ ഇവ ഉൾപ്പെട്ടതാണ് ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റ്. ഇത് അമിതമായ അളവിൽ കാലറി അകത്തു ചെല്ലുന്നതിനെ തടയുന്നു. അങ്ങനെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉപയോഗവും പൊണ്ണത്തടി വരാതെ തടയുന്നു. 

∙ ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റിൽ ഉൾപ്പെട്ട ഭക്ഷണങ്ങൾ മിക്കതും സസ്യഭക്ഷണം ആണ്. അതുകൊണ്ടുതന്നെ ഈ ഭക്ഷണങ്ങളിലടങ്ങിയത് നാച്വറൽ ഷുഗർ ആണ്. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. 

ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റിൽ ഉൾപ്പെട്ട ഭക്ഷണങ്ങൾ 

1. ബെറിപ്പഴങ്ങൾ- ബ്ലൂബെറി, ബ്ലാക്ക്ബെറി (ഞാവൽപ്പഴം), നെല്ലിക്ക (goose berry) ഇവയെല്ലാം ആന്റിഓക്സിഡന്റുകളും നാരുകളും പോളിഫിനോളുകളും ധാരാളം അടങ്ങിയതു കൊണ്ട് ശരീരത്തിന് നിരവധി ഗുണങ്ങളേകും.

2. ബീൻസ് - പ്രോട്ടീൻ, നാരുകൾ, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം  ഇവ ബീൻസിൽ ധാരാളം ഉണ്ട്. ശരീരഭാരം നിയന്ത്രിക്കാനും ഹൃദയത്തിന് ആരോഗ്യമേകാനും പ്രമേഹം നിയന്ത്രിക്കാനും ഇത് സഹായിക്കും.

3. നട്സ് - അണ്ടിപ്പരിപ്പുകളിൽ ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, ഒമേഗ 3 ഫാറ്റി ആസിഡ് കൂടാതെ ആരോഗ്യകരമായ കൊഴുപ്പുകൾ ഇവ ധാരാളം ഉണ്ട്. ഹൃദയത്തിന് ആരോഗ്യമേകാനും ശരീരഭാരം നിയന്ത്രിക്കാനും ഇവ സഹായിക്കും. നിലക്കടല, വാൾനട്ട്, കശുവണ്ടി, ബദാം തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 

4. സോയ - സോയ അടങ്ങിയ ഭക്ഷണത്തിൽ ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ്, സിങ്ക്, ഒമേഗ 3 കൊഴുപ്പുകൾ മറ്റ് അവശ്യ പോഷകങ്ങൾ ഇവയുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്. 

5. പച്ചക്കറികൾ- ഉരുളക്കിഴങ്ങ്, കാരറ്റ്, ചീര, ബ്രക്കോളി തുടങ്ങി വ്യത്യസ്‌തയിനം പച്ചക്കറികൾ പോഷകങ്ങൾ അടങ്ങിയവയാണ്. ഇലക്കറികളും, ക്രൂസിഫെറസ് പച്ചക്കറികളും എല്ലാം ശരീരത്തിന് ആവശ്യമാണ്. ഇവ ഉപയോഗിക്കാൻ മടിക്കേണ്ട.

English Summary : Green mediterranean diet health benefits

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA