വ്യായാമം അമിതമാകുന്നുണ്ടോ? മനസ്സിലാക്കാം ഈ 5 വഴികളിലൂടെ

exercising
SHARE

ദിവസവും വ്യായാമം ചെയ്യുന്നത് ശരീരത്തിന് ഏറെ നല്ലതുതന്നെയാണ്. കുറഞ്ഞത്‌ അരമണിക്കൂറെങ്കിലും ദിവസവും വ്യായാമത്തിനായി മാറ്റിവയ്ക്കണം എന്നാണു ഡോക്ടർമാരും പറയുന്നത്. എന്നാല്‍ വ്യായാമം അധികമായാലോ? അതേ വ്യായാമവും ഒരു പരിധി കഴിഞ്ഞാല്‍ അധികമാകാന്‍ പാടില്ല. അമിതവ്യായാമം പലതരത്തിലെ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്‌. നിങ്ങള്‍ ചെയ്യുന്ന വ്യായാമം അമിതമാകുന്നുണ്ടോ എന്ന് അറിയുന്നത് എങ്ങനെയാണെന്നു നോക്കാം.

അമിത ക്ഷീണം - ശരീരത്തിന് ഉന്മേഷം ലഭിക്കാനാണ് സാധാരണ വ്യായാമം. എന്നാല്‍ നിങ്ങള്‍ ചെയ്യുന്ന വ്യായാമം അമിതമായാല്‍ ഫലം കഠിനമായ ക്ഷീണമാണ്. നല്ല ആഹാരവും 7-8  മണിക്കൂര്‍ നേരത്തെ ഉറക്കവും ലഭിച്ചാല്‍ പോലും വ്യായാമം അമിതമായാല്‍ ക്ഷീണം ഉണ്ടാകും. മാത്രമല്ല അമിത വ്യായാമം സ്ട്രെസ് ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാനും കാരണമാകും.

പ്രകടനം കുറയും - അമിതവ്യായാമം മസിലുകളെ വല്ലാതെ തളര്‍ത്തും. ഫലം നിങ്ങളുടെ പ്രകടനം കുറയും. ഒരു കിലോമീറ്റര്‍ ദൂരം അഞ്ചു മിനിറ്റില്‍ നടക്കാനോ ഓടാനോ സാധിക്കുന്ന ആളുടെ പ്രകടനം ഗണ്യമായി കുറയുന്നു.

മുറിവുകള്‍ - മസില്‍ വേദന, സന്ധി വേദന, കഴപ്പ്, ശരീരവേദന, നടുവേദന  എന്നിവ അമിതവ്യായാമത്തിന്റെ ദൂഷ്യഫലങ്ങളാണ്. 

ഉറക്കമില്ലായ്മ - അമിതമായി ശരീരത്തെ വ്യായാമം ചെയ്യിപ്പിച്ചാല്‍ ഉറക്കം കുറയാന്‍ സാധ്യത ഏറെ. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള പ്രകടനത്തെ കുറയ്ക്കും.

മാനസികാരോഗ്യം - ഫീല്‍ ഗുഡ് ഹോര്‍മോണ്‍ ആയ ഡോപ്പമിന്റെ അളവിനെ അമിതവ്യായാമം കുറയ്ക്കും. ഫലമായി നിങ്ങളുടെ മാനസികാരോഗ്യം കുറയുന്നു. പതിയെ വിഷാദരോഗം വരെ പിടികൂടാം. 

English Summary : Over exercising and side effects

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA