22 കിലോ കുറച്ച് മോഹൻലാലിന്റെ മകൾ വിസ്മയ; പിന്നിലെ രഹസ്യം ഇങ്ങനെ

HIGHLIGHTS
  • ഭാരം കുറയ്ക്കുക എന്നതിലുപരി എനിക്ക് ഇവിടെ നിന്ന് ലഭിച്ച കുറേയേറെ കാര്യങ്ങളുണ്ട്
  • ഇത് ജീവിതം മാറ്റിമറിച്ചെന്നുതന്നെ പറയേണ്ടിയിരിക്കുന്നു
vismaya mohanlal
Image courtesy : SocialMedia
SHARE

22 കിലോ ശരീരഭാരം കുറച്ച അനുഭവം പറഞ്ഞ് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. തായ്‍ലൻഡിൽ താമസിക്കുന്ന വിസ്മയ ആയോധനകലാ പരിശീലനത്തിലൂടെയാണ് 22 കിലോ കുറച്ചിരിക്കുന്നത്. തായ്‍ലൻഡിലെ ഫിറ്റ് കോഹ് ടെയിനിങ് സെന്ററിനും പരിശീലകൻ ടോണിക്കും നന്ദി പറഞ്ഞു കൊണ്ടുള്ള കുറിപ്പ് സമൂഹമാധ്യമത്തിൽ വിസ്മയ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ ജീവിതംതന്നെ മാറിമറിഞ്ഞെന്നും വളരെ മനോഹരമായ ഒരനുഭവമായിരുന്നെന്നും കുറിപ്പിൽ വിസ്മയ പറയുന്നു.

വിസ്മയയുടെ കുറിപ്പ് വായിക്കാം

‘തായ‍ലൻഡിൽ ഞാൻ ചെലവഴിച്ച സമയത്തിന് നന്ദി പറയാൻ വാക്കുകളില്ല. മനോഹരമായ ആളുകൾക്കൊപ്പമുള്ള അദ്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിനുവേണ്ടി ഒന്നും ചെയ്യാതെ വർഷങ്ങൾ ചിലവഴിച്ചു. പടികൾ കയറുമ്പോൾ എന്റെ ശ്വാസം പലപ്പോഴും നിന്നു പോവുമായിരുന്നു. ഇപ്പോഴിതാ ഞാൻ 22 കിലോ കുറച്ചു, ശരിക്കും ഒരുപാട് സുഖം തോന്നുന്നു.

എന്തൊരു സാഹസികമായ യാത്രയായിരുന്നു ഇത്. ആദ്യമായി മ്യു തായ് പരീക്ഷിക്കുന്നതു മുതൽ അതിമനോഹരമായ കുന്നുകൾ കയറുന്നതും സൂര്യാസ്മയ നീന്തലുകളും ഒരു പോസ്റ്റ്കാർഡു പോലെ തോന്നിപ്പിക്കുന്നു.  ഇത് ചെയ്യാൻ ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് ലഭിക്കാനില്ല. എന്റെ കോച്ച് ടോണി ഇല്ലാതെ എനിക്കിത് സാധ്യവുമായിരുന്നില്ല. സത്യസന്ധമായി പറഞ്ഞാൽ ഏറ്റവും മികച്ച കോച്ച്. ദിവസത്തിലെ ഓരോ നിമിഷവും അദ്ദേഹത്തിന്റെ നൂറു ശതമാനം പരിശ്രമവും എനിക്കായി നൽകി. എല്ലായ്പ്പോഴും പിന്തുണച്ചു, എന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധവാനായി, എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ചു. പരിക്കുകൾ പറ്റിയപ്പോൾ എന്നെ സഹായിച്ചു. കഠിനമായ സമയങ്ങളിൽ തളരാതെ മുന്നോട്ട് പോവണമെന്ന് എന്റെ തലച്ചോറിനെ പഠിപ്പിച്ചു. എനിക്കിതിന് കഴിയില്ല എന്ന് തോന്നിയ സമയങ്ങളിൽ അതിന് കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്നു.

ഭാരം കുറയ്ക്കുക എന്നതിലുപരി എനിക്ക് ഇവിടെ നിന്ന് ലഭിച്ച കുറേയേറെ കാര്യങ്ങളുണ്ട്. പുതിയ കാര്യങ്ങൾ ചെയ്തു, മനോഹരമായ മനുഷ്യരെ കണ്ടുമുട്ടി. എന്നിൽ വിശ്വസിക്കാൻ പഠിച്ചു, എന്നെ പുഷ് ചെയ്യാനും, ചെയ്യണമെന്നു പറയുന്നതിനേക്കാളും അത് പ്രാവർത്തികമാക്കാനും പഠിച്ചു. ഇത് ജീവിതം മാറ്റിമറിച്ചെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകൾക്ക് നടുവിലായിരുന്നു ഞാൻ. തീർച്ചയായും ഞാൻ മടങ്ങിവരും! ’ ഒരു കോടി നന്ദി...വിസ്മയ പറയുന്നു.

English Summary : Vismaya Mohanlal's weight loss journey

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA