നല്ല ആരോഗ്യത്തിനായി മനോരമ വെൽനെസ് ചാലഞ്ച്; 5 വയസ്സ് മുതലുള്ളവർക്കു പങ്കെടുക്കാം

HIGHLIGHTS
  • വെർച്വൽ ചാലഞ്ച് ഫെബ്രുവരി 15 മുതൽ 21 വരെ
  • വീട്ടിനുള്ളിലോ മുറ്റത്തോ കളിസ്ഥലങ്ങളിലോ ചാലഞ്ച് ആവാം
bonne sante wellness challenge
SHARE

പുതുവർഷത്തിൽ പുത്തൻ ആരോഗ്യശീലങ്ങളിലേക്കു മാറാൻ മനോരമ വെൽനെസ് ചാലഞ്ച് ബോൺ സാന്തെ. ആരോഗ്യത്തോടെയിരിക്കുക എന്നർഥം വരുന്ന ഫ്രഞ്ച് ആശംസ യാണ് ബോൺ സാന്തെ. കോവിഡ് മൂലം തടസ്സപ്പെട്ട വ്യായാമങ്ങളിലേക്കു തിരിച്ചെത്താനും ചാലഞ്ചിലൂടെ മനോരമ അവസരമൊരുക്കുന്നു. 

വെർച്വൽ പ്ലാറ്റ്ഫോമിൽ ഫെബ്രുവരി 15 മുതൽ 21 വരെയാണു ചാലഞ്ച്. ഓട്ടം (ജോഗിങ്), നടത്തം എന്നീ 2 വിഭാഗങ്ങളിൽ 14, 21, 42 കിലോമീറ്റർ വീതം ദൂരങ്ങളിലാണു ചാലഞ്ച്. റജിസ്ട്രേഷൻ ഫീസ് 250 രൂപ. 5 വയസ്സ് മുതലുള്ളവർക്കു പങ്കെടുക്കാം. വീട്ടിനുള്ളിലോ മുറ്റത്തോ കളിസ്ഥലങ്ങളിലോ ചാലഞ്ച് ആവാം. 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി 100 കിലോമീറ്റർ സൈക്ലിങ് ചാലഞ്ചുമുണ്ട്. 6 ദിവസം നിർബന്ധമായും പങ്കെടുക്കണം. 

ദിവസേനയുള്ള പുരോഗതി അളക്കാൻ ഏതു ഫിറ്റ്നസ് ആപ്ലിക്കേഷനും ഉപയോഗിക്കാം. പങ്കെടുക്കുന്നവർക്കെല്ലാം ഇ–മെഡലും ഇ–സർട്ടിഫിക്കറ്റും ടീ ഷർട്ടും ലഭിക്കും. ഭാഗ്യശാലികൾക്കു സമ്മാനവുമുണ്ട്. ഇന്നു മുതൽ റജിസ്റ്റർ ചെയ്യാം: www.manoramaevents.com. മിസ്ഡ് കോൾ വഴിയും റജിസ്ട്രേഷൻ സൗകര്യമുണ്ട്. ഫോൺ നമ്പർ: 9603502502

വിവരങ്ങൾക്ക് വിളിക്കാം: 9995960500, 9746401709 

English Summary : Manorama wellness challenge

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA