ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 5 കാർഡിയോ വ്യായാമങ്ങൾ ഇതാ

HIGHLIGHTS
  • ആരോഗ്യകരമായി ഭാരംകുറയ്ക്കാൻ കാർഡിയോ വ്യായാമങ്ങൾ ഗുണകരം
  • തിരാവിലെയുള്ള നടത്തവും ജോഗിങ്ങും ഹൃദയത്തിന് ആരോഗ്യം നൽകും
exercise
Photo credit : Yuttana Jaowattana / Shutterstock.com
SHARE

ആരോഗ്യം, ഫിറ്റ്നസ് ഇവ നിലനിർത്താൻ ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. നടത്തമോ ജോഗിങ്ങോ എന്തുമാകാം. ആരോഗ്യകരമായി ഭാരംകുറയ്ക്കാൻ കാർഡിയോ വ്യായാമങ്ങൾ ഏറെ ഗുണകരമാണ്. അതി രാവിലെയുള്ള നടത്തവും ജോഗിങ്ങും ഹൃദയത്തിന് ആരോഗ്യം നൽകുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും.

അമിതഭാരം കുറയ്ക്കാൻ കാർഡിയോ സഹായിക്കും. ഇത് ശരീരത്തെ ശക്തിയുള്ളതാക്കും. രക്തസമ്മർദം നിയന്ത്രിക്കാനും സന്ധികളുടെയും എല്ലുകളുടെയും ആരോഗ്യത്തിനും കാർഡിയോ വർക്ക്ഔട്ടുകൾ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണകരമായ കാർഡിയോ, സ്ട്രെസ് കുറയ്ക്കുന്നു. ചർമത്തിനും ആരോഗ്യമേകുന്നു. കാർഡിയോ വ്യായാമങ്ങൾ നിങ്ങളെ ആരോഗ്യവും സൗന്ദര്യവും ഉള്ളവരാക്കും. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന 5 കാർഡിയോ വ്യായാമങ്ങൾ ഇതാ.

1. ഓട്ടം 

running
Photo credit : l i g h t p o e t / Shutterstock.com

അടിസ്ഥാനപരമായതും ഏറെ പ്രധാനവുമായ കാർഡിയോ വ്യായാമം ആണിത്. കാലറി കത്തിച്ചു കളയാനും പെട്ടെന്ന് അമിതഭാരം കുറയ്ക്കാനും ഇത് സഹായിക്കും. ചെറുദൂരം ഓടിത്തുടങ്ങാം. ക്രമേണ ദൂരം കൂട്ടാം. രാവിലെ ഇത് ചെയ്യുന്നത് ദിവസം മുഴുവൻ ആക്റ്റീവ് ആയിരിക്കാൻ സഹായിക്കും. 

2. ജംപിങ്ങ് റോപ്പ് 

jumping rope
Photo credit : Iryna Inshyna / Shutterstock.com

ഏറെ പ്രയോജനകരമായ ഒരു കാർഡിയോ എക്‌സർസൈസ് ആണിത്. പേശികളെ ശക്തിപ്പെടുത്താനും ഷോൾഡർ സ്ട്രെങ്ത് കൂട്ടാനും കോർഡിനേഷൻ മെച്ചപ്പെടുത്താനും നല്ലത്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യത്തിന് മികച്ചത്. സാവധാനത്തിൽ തുടങ്ങി മീഡിയത്തിലേക്ക് മാറാം. ജംപിങ്ങ് റോപ്പ് വ്യായാമം വളരെ പെട്ടെന്ന് കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. 

3. പടികൾ കയറാം 

stepping
Photo credit : baranq / Shutterstock.com

പെട്ടെന്ന് ഭാരം കുറയ്ക്കാൻ മികച്ച ഒരു മാർഗം. ഒരു ദിവസം 600 മുതൽ 700 വരെ കാലറി കത്തിക്കാൻ സഹായിക്കും. പേശികളെ ശക്തിപ്പെടുത്തുന്നു.  പടികൾ കയറുന്നത്, മുട്ടിനും കാലിന്റെ സന്ധികൾക്കും സമ്മർദം ഉണ്ടാക്കാം. അതുകൊണ്ട് വളരെ ശ്രദ്ധയോടെ അമിതമാകാതെ വേണം ചെയ്യാൻ. 

4 സൈക്ലിങ്ങ് 

cycling
Photo credit : Monkey Business Images / Shutterstock.com

ശരീരഭാരം കുറയ്ക്കാനുള്ള ഒരു മാർഗം. ഫലപ്രദമായ ഒരു കാർഡിയോ വ്യായാമം ആണിത്. അതിരാവിലെയോ വൈകുന്നേരമോ ചെയ്യാം. എല്ലുകൾക്കും ശരീരകലകൾക്കും നല്ലത്. 

5. നീന്തൽ 

swimming
Photo credit : Monkey Business Images / Shutterstock.com

ഏറ്റവും മികച്ച കാർഡിയോ എക്സർസൈസുകളിലൊന്ന്. ശരീരത്തിന് മുഴുവൻ ഗുണകരം. ഫിറ്റ്നസും ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്നു. കുറച്ചു മാത്രം നീന്തിയാൽ പോലും 30-35 കാലറി കുറയും. ശരീരത്തെ മുഴുവൻ ടോൺ ചെയ്യുന്ന ഫുൾബോഡി വർക്ക് ഔട്ട് ആണിത്.

English Summary : 5 body exercises for body fitness

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA