ADVERTISEMENT

ആരോഗ്യരംഗത്ത് പുതുവഴികൾ തേടുന്നവർക്കായി മലയാള മനോരമ ഒരുക്കിയിരിക്കുന്ന വെൽനസ് ചാലഞ്ച് ബോൺ സാന്തേക്ക് ആശംസയുമായി കേന്ദ്ര കായിക യുവജനക്ഷേമ മന്ത്രി കിരൺ റിജ്ജു. വർക്ഔട്ട് ചലഞ്ച് സംഘടിപ്പിച്ച മലയാള മനോരമയെ അഭിനന്ദിക്കുന്നതായും ഈ ചലഞ്ചിലൂടെ ദേശവ്യാപകമായി നടക്കുന്ന ഫിറ്റ് ഇന്ത്യ മുന്നേറ്റത്തിന്റെ സുപ്രധാന പങ്കാളിയായിരിക്കുകയാണ് മനോരമയെന്നും മന്ത്രി പറഞ്ഞു.

kiren-riju02
വ്യായാമം ചെയ്യുന്ന മന്ത്രി കിരൺ റിജ്ജു. ഫോട്ടോ: പരസ് മെന്തിരറ്റ, സീനിയർ ഫോട്ടോഗ്രാഫർ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 സെപ്റ്റംബറിൽ ഫിറ്റ് ഇന്ത്യ മൂവ്മെന്റിനു തുടക്കമിട്ടപ്പോൾ, സർക്കാർ അണിയറയിൽ മാത്രം നിന്ന് ജനങ്ങൾ മുന്നിട്ടിറങ്ങുന്ന ഒരു യജ്ഞമെന്ന നിലയിലാണു ലക്ഷ്യമിട്ടത്. ക്യാംപെയ്ൻ തുടങ്ങി ഒരു വർഷം പിന്നിട്ട വേളയിൽ ഇതു ജനങ്ങളാൽ നയിക്കപ്പെട്ട ഒരു യജ്ഞം തന്നെയായി മാറി എന്നു പറയുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

kiren-riju03
വ്യായാമം ചെയ്യുന്ന മന്ത്രി കിരൺ റിജ്ജു. ഫോട്ടോ: പരസ് മെന്തിരറ്റ, സീനിയർ ഫോട്ടോഗ്രാഫർ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ

സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുമുളള ജനങ്ങൾ ഇതിന്റെ ഭാഗമായ പ്ലോഗിങ് റൺ, സൈക്ലോത്തൺ, വെർച്വൽ മാരത്തൺ, വാക്കത്തൺ, പ്രഭാത് ഫേരി, സ്കൂൾ വീക്ക് തുടങ്ങിയ പരിപാടികളിൽ ഭാഗമായി.ഇന്ത്യയെ ആരോഗ്യപരമായി സുസ്ഥിരമാക്കാനുള്ള ഈ ഉദ്യമത്തിൽ എല്ലാ മേഖലകളും സ്തുത്യർഹമായ സംഭാവനകൾ നൽകി.സൈന്യം, കോർപറേറ്റുകൾ, വിദ്യാലയങ്ങൾ, കലാ, കായിക, സാഹിത്യ, സിനിമാ മേഖലകളിൽ നിന്നുള്ള പ്രശസ്തർ തുടങ്ങി എല്ലാവരും ശാരീരികക്ഷമത ഒരു ജീവിതരീതിയായെടുക്കാൻ ജനങ്ങൾക്ക് പ്രോത്സാഹനം നൽകി.

kiren-riju04
വ്യായാമം ചെയ്യുന്ന മന്ത്രി കിരൺ റിജ്ജു. ഫോട്ടോ: പരസ് മെന്തിരറ്റ, സീനിയർ ഫോട്ടോഗ്രാഫർ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ

എല്ലാരീതിയിലും ജനങ്ങൾ നയിക്കുന്ന, ജനങ്ങളുടെ നിയന്ത്രണത്തിലുള്ള രാജ്യത്തെ ഒരേയൊരു കാംപെയ്നായിരിക്കും ഇത്. ഈ യജ്ഞത്തിൽ മുൻകൈ എടുത്തതിനും ഇതിനായി ഒരു വർക് ഔട്ട് ചലഞ്ച് സംഘടിപ്പിച്ചതിനും മലയാള മനോരമ ഗ്രൂപ്പിനെ  അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ഇതു വഴി ദേശീയതലത്തിൽ സംഘടിപ്പിക്കപ്പെട്ട ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ, പ്രാധാന്യമുള്ള ഒരു പങ്കാളിയാകാൻ മനോരമയ്ക്കു കഴിഞ്ഞു.

എല്ലാ ദിവസവും അരമണിക്കൂർ ഫിറ്റ്നസിനായി ദൈനംദിന പ്രവർത്തികളിൽ മാറ്റിവയ്ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.‘ഫിറ്റ്നസ് കാ ഡോസ് ആദാ ഘണ്ടാ റോസ്’ എന്നതാണ് പ്രധാനമന്ത്രി രാജ്യത്തിനായി നൽകിയിട്ടുള്ള ആഹ്വാനം. രാജ്യപുരോഗതിക്ക് സംഭാവനകൾ നൽകുന്നതിനായി ഓരോ ഇന്ത്യക്കാരനും ശാരീരികവും മാനസികവുമായി ക്ഷമതയുള്ളവരാകണമെന്ന് ഉറപ്പുവരുത്താനാണിത്.രാജ്യാന്തര മേഖലയിൽ ഇന്ത്യയുടെ സാന്നിധ്യം നാൾക്കു നാൾ കരുത്തുറ്റതായി മാറുകയാണ്. ശാരീരികക്ഷമതയുള്ള, ആരോഗ്യമുള്ള, രാജ്യത്തിനായി 100 ശതമാനം സംഭാവനകൾ നൽകുന്ന പൗരൻമാർക്കേ ഒരു വൻശക്തിയാകാനുള്ള ഇന്ത്യയുടെ യാത്രയ്ക്ക് ഇന്ധനം പകരാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഒാൺലൈനായി റജിസ്റ്റർ ചെയുവാനും റജിസ്ട്രേഷൻ നിരക്കുകളെയും കുറിച്ച് അറിയുവാനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കൂ. 

www.manoramaevents.com

 റജിസ്റ്റർ ചെയ്യുവാനായി മിസ് കോൾ  ചെയ്യൂ - 9603502502   

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 9995960500, 9847058421

English Summary : Bonne Sante, Central sports minister Kiren Rijiju's message

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com