‘സ്‌ട്രെസ് ബെല്ലി’ ആണോ പ്രശ്‍നം? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ മാർഗങ്ങളിതാ

HIGHLIGHTS
  • സ്ട്രെസ്, ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും
  • ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ സ്‌ട്രെസ് ബെല്ലി അകറ്റാം
stress belly
Photo credit : BEAUTY STUDIO / Shutterstock.com
SHARE

എപ്പോഴെങ്കിലും സ്ട്രെസ് അനുഭവിക്കാത്തവരായി ആരും ഉണ്ടാവില്ല. തുടർച്ചയായ സ്ട്രെസ്, ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും. അനാവശ്യമായ ശരീരഭാരം കൂടുന്നതിലേക്ക്, പ്രത്യേകിച്ച് വയറിനുചുറ്റും കൊഴുപ്പ് അടിയുന്നതിനും ഇത് കാരണമാകും.

മെലിഞ്ഞ സ്ത്രീകളിൽപ്പോലും വയറിനുചുറ്റും കൊഴുപ്പ് അടിഞ്ഞ് കൂടാൻ സ്‌ട്രെസ് കാരണമാകുമെന്ന് ഗവേഷകർ പറയുന്നു. ‘സ്‌ട്രെസ്  ബെല്ലി’ എന്നാണ് ഇതിനെ വിളിക്കുന്നത്. സ്ട്രെസും സ്‌ട്രെസ് ഹോർമോണുകളും നമ്മുടെ വയറിനെ ബാധിക്കുന്നതെങ്ങനെ എന്നതാണ് സ്ട്രെസ് ബെല്ലി എന്ന വാക്കുകൊണ്ടർഥമാക്കുന്നത്. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ശ്വസന പ്രശ്നങ്ങൾ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് വയറിലെ കൊഴുപ്പ് കാരണമാകും. 

ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ സ്‌ട്രെസ് ബെല്ലി അകറ്റാം ശരീരഭാരം കുറയ്ക്കാനും നമുക്ക് സാധിക്കും. 

സമീകൃത ഭക്ഷണം ശീലമാക്കാം 

ധാരാളം പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കാം. ഹെൽത്തി ആയ ഭക്ഷണം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. വൈറ്റമിൻ ബി അടങ്ങിയ ഭക്ഷണം സ്‌ട്രെസ് അകറ്റാൻ സഹായിക്കും. ഇരുണ്ട പച്ചനിറത്തിലുള്ള ഇലക്കറികൾ, വാഴപ്പഴം മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 

കാലറി കുറയ്ക്കാം 

കാലറി കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കാം. ഫ്രക്ടോസ്, ഹൈഡ്രജനേറ്റഡ് സസ്യ എണ്ണകൾ ഇവയും ഒഴിവാക്കാം. മദ്യപാനശീലം ഒഴിവാക്കാം. ആൾക്കഹോളിക്‌ ബിവറേജുകളിൽ കാലറി വളരെ കൂടുതലാണ്. 

ആക്ടീവ് ആകാം 

ചടഞ്ഞു കൂടിയിരിക്കുന്ന ശീലം ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. ശരീരഭാരം കൂടും. ദിവസവും വ്യായാമം ചെയ്യുന്നത് വയറു കുറയ്ക്കാൻ സഹായിക്കും. അര മണിക്കൂർ മിതമായതു മുതൽ കഠിനവ്യായാമങ്ങൾ വരെ ശീലമാക്കാം. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 

പുകവലി നിർത്താം 

അബ്‌ഡൊമിനൽ ഒബേസിറ്റിക്കും നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും പുകവലി കാരണമാകും.

സ്ട്രെസിനെ മെരുക്കാം 

സ്ട്രെസ് നിങ്ങളുടെ ശരീരഭാരം കൂട്ടും. പ്രത്യേകിച്ചും ഉദരത്തിനു ചുറ്റുമുള്ള വണ്ണം. അതുകൊണ്ട് റിലാക്‌സ് ചെയ്യാനും ശാന്തമായിരിക്കാനും ശ്രമിക്കാം. യോഗ, ധ്യാനം തുടങ്ങിയവയെല്ലാം സ്‌ട്രെസ് അകറ്റാൻ സഹായിക്കും. 

മതിയായി ഉറങ്ങാം 

ഭാരം കുറയ്ക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് ആവശ്യമാണ്. ആറു മണിക്കൂറിൽ കുറവോ ഒൻപതു മണിക്കൂറിൽ കൂടുതലോ ഉറങ്ങുന്ന മുതിർന്നവരിൽ കൂടുതൽ കൊഴുപ്പ് ഉദരത്തിലടിയാൻ സാധ്യതയുണ്ട് എന്ന് പഠനങ്ങൾ പറയുന്നു. മുതിർന്ന ഒരു വ്യക്തിക്ക് 7 മുതൽ 9 മണിക്കൂർ വരെ ഉറക്കം അത്യാവശ്യമാണ്.

English Summary : Stress belly

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA