വയസ്സ് 64 ആയെങ്കിലും ഈ 'ഗ്രേയ്‌സിന്റെ ' പിന്നിലെ രഹസ്യം ഇതാണ്; അനിൽ കപൂർ പറയുന്നു

HIGHLIGHTS
  • ഫാറ്റ് ശരിയായ അളവില്‍ മാത്രം ലഭിക്കുന്ന തരത്തിലാണ് ആഹാരം ക്രമീകരിക്കുക
  • രാവിലെ എഴുന്നേറ്റാൽ വെള്ളം കുടിച്ച ശേഷം ഒരു ഏത്തപ്പഴം കഴിക്കും
anil kapoor fitness
SHARE

വയസ്സ് 64 ആയെങ്കിലും ലുക്ക് കൊണ്ട് ഇന്നും ബോളിവുഡിലെ ചുള്ളന്മാരുടെ ലിസ്റ്റിലുണ്ട് അനില്‍ കപൂർ. നാലു പതിറ്റാണ്ടിലധികമായി അനില്‍ കപൂര്‍ എന്ന നടന്‍ ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ കഴിവും പരിശ്രമവും കൊണ്ടാണ്. അഭിനയത്തോടുള്ള അഭിനിവേശം പോലെ ആരോഗ്യസംരക്ഷണത്തിനും ഏറെ ശ്രദ്ധ കൊടുക്കുന്ന അനില്‍, മുടങ്ങാത്ത വര്‍ക്കൗട്ടും ഡയറ്റും ജീവിതത്തില്‍ ഉടനീളം പിന്തുടരുന്ന ആളാണ്‌. എന്താണ് അനില്‍ കപൂറിന്റെ ഈ 'ഗ്രേയ്‌സിന്റെ ' പിന്നിലെ രഹസ്യം ?

തന്റെ മൂഡ്‌ അനുസരിച്ചാണ് ഭക്ഷണശീലങ്ങള്‍ എന്നാണ് അനില്‍ കപൂര്‍ പറയുന്നത്. ഏതു രാജ്യത്തു പോയാലും അവിടുത്തെ സ്പെഷല്‍ ആഹാരങ്ങള്‍ രുചിച്ചു നോക്കും. ഭക്ഷണത്തില്‍ ഏറെ ശ്രദ്ധിക്കുന്നണ്ടെന്നു കരുതി ഫാസ്റ്റ് ഫുഡ്‌ വിരോധിയല്ല അനില്‍ കപൂര്‍ എന്നതാണ് രസം. ബര്‍ഗര്‍, പീത്‌സ ഇതെല്ലാം വല്ലപ്പോഴുമൊക്കെ രുചിച്ചു നോക്കാറുണ്ട്. ഒപ്പം മകള്‍ റിയ പാചകം ചെയ്യുന്ന ചില വിഭവങ്ങളും തന്റെ ചീറ്റ് ഡയറ്റില്‍ ഉള്‍പ്പെടുമെന്ന് അനില്‍ കപൂര്‍ പറയുന്നു. 

എന്നാല്‍ തനിക്കൊരു പ്രിയ ഭക്ഷണം ഇല്ല എന്നാണു അനില്‍ കപൂര്‍ പറയുന്നത്. മുംബൈയില്‍ ജനിച്ചു വളര്‍ന്നതിനാൽ മുംബൈയിലെ ആഹാരത്തോട് ഏറെ ഇഷ്ടമുണ്ട്. 

ഫാറ്റ് ശരിയായ അളവില്‍ മാത്രം ലഭിക്കുന്ന തരത്തിലാണ് ആഹാരം ക്രമീകരിക്കുക. ആഴ്ചയില്‍ ഒരിക്കല്‍ 24 മണിക്കൂര്‍ ഫാസ്റ്റിങ് ചെയ്യാറുമുണ്ട്. രാവിലെ എഴുന്നേറ്റാൽ വെള്ളം കുടിച്ച ശേഷം ഒരു ഏത്തപ്പഴം കഴിക്കും. ദിവസവും രാവിലെ 10 മിനിറ്റ് കാർഡിയോ വ്യായാമങ്ങൾ ചെയ്യാറുണ്ട്. ആറ് ദിവസം തുടര്‍ച്ചയായി വര്‍ക്കൗട്ട് ചെയ്ത ശേഷം ഒരു ദിവസം ബ്രേക്ക് എടുക്കുന്നതാണ് അനിലിന്റെ പതിവ്. 

English Summary : Anil Kapoor reveals diet and fitness regime at 64

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA