15 ദിവസംകൊണ്ട് 5 കിലോ കുറച്ച് ലക്ഷ്മി നക്ഷത്ര; ഉണക്കമുന്തിരിയിട്ട വെള്ളവും റോബസ്റ്റ പഴവുമായി തുടക്കം

HIGHLIGHTS
  • 15 ദിവസം കൊണ്ട് കുറഞ്ഞത് 5 കിലോ
lakshmi nkshathra
Photo credit : Socialmedia
SHARE

മലയാളി പ്രേഷകരുടെ പ്രിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. വാതോരാതെയുള്ള സംഭാഷണ ശൈലിതന്നെയാണ് ലക്ഷ്മിയെ പ്രേഷകരുടെ പ്രിയങ്കരിയാക്കിയത്. അതേ സംഭാഷണ ചാരുതയോടെ, തന്റെ വെയ്റ്റ് ലോസ് ജേണി സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് ലക്ഷ്മി. ഇതിൽ ആദ്യത്തെ ദിവസം തുടങ്ങിയുള്ള യാത്രയാണ് ലക്ഷ്മി പറയുന്നത്.

67.8 കിലോയിലാണ് വെയ്റ്റ് ലോസ് ചെയ്യാനുള്ള ആ യാത്ര തുടങ്ങുന്നത്. തലേദിവസം ഉണക്കമുന്തിരി വെള്ളത്തിലിട്ടു കുതിർത്തത് വെറും വയറ്റിൽ കുടിച്ചു കൊണ്ടാണ് വെയ്റ്റ് ലോസ് മീൽ ആരംഭിക്കുന്നത്. പതിനഞ്ചു മിനിറ്റിനു ശേഷം ഒരു റോബസ്റ്റ പഴം കഴിക്കും. ശേഷം ഫിറ്റ്നസ് ട്രെയ്നർ നിർദേശിച്ചിരിക്കുന്ന വ്യായാമം. ആദ്യ ദിവസം 5000 സ്റ്റെപിങ്സ് ആയിരുന്നു നിർദേശിച്ചിരുന്നത്. എന്നാൽ ഒരു വർക്ഔട്ടും ചെയ്യാത്ത തനിക്ക് അതത്ര എളുപ്പമായിരുന്നില്ലെന്നും അതിനാൽതന്നെ അത് പൂർത്തീകരിക്കാൻ കഴിഞ്ഞില്ലായിരുന്നെന്നും ലക്ഷ്മി പറയുന്നു. 30 ദിവസമാണ് ഈ വെയ്റ്റ് ലോസിനായി പറഞ്ഞിരിക്കുന്ന സമയം. 

പ്രാതൽ ദോശയോ ഇഡ്ഡലിയോ തുടങ്ങി വീട്ടിലുള്ള ഭക്ഷണം തന്നെയാണ് കഴിക്കുന്നത്. ആദ്യ ദിവസം ലക്ഷ്മി തിരഞ്ഞെടുത്തത് 2 ദോശയും ചട്നി പൊടിയുമാണ്.  വെളിച്ചെണ്ണക്കു പകരം ഒലിവ് ഓയിൽ ആണ് ചട്നി പൊടിയിൽ ഉപയോഗിച്ചത്. ഇതിനൊപ്പം പുഴുങ്ങിയ മുട്ടയുടെ വെള്ളയും ചെറുപയർ മുളപ്പിച്ചതും കഴിച്ചു. വർക്ഔട്ട് കഴിഞ്ഞ് 15 മിനിറ്റ് കഴിഞ്ഞേ പ്രാതൽ കഴിക്കാൻ പാടുള്ളു. ശേഷം 11.30 ബ്രഞ്ച് ടൈമിൽ കൈപ്പിടിയിലൊതുങ്ങുന്ന അത്രേയും അണ്ടിപരിപ്പ്.

ഉച്ചഭക്ഷണമായി ചപ്പാത്തി, തൈര്, ചിക്കനോ മുട്ടയോ, മീനോ കഴിക്കാം.  കൂടെ കാരറ്റ്, കുക്കുമ്പർ, ചെറുപയർ മുളപ്പിച്ചത് ചേർന്ന സാലഡ്. വൈകിട്ട് വീണ്ടും  ട്രെയ്നർ നൽകിയിരിക്കുന്ന ഫാറ്റ് ടു ഫിറ്റ് വർക്ഔട്ട്. വർക്ഔട്ടിനു ശേഷം സീസണൽ ഫ്രൂട്ട് ഒരെണ്ണം കഴിക്കാം. ഇതിനിടയിലൊക്കെ നന്നായി വെള്ളം കുടിക്കുകയും വേണം– ലക്ഷ്മി പറയുന്നു

രാത്രി 8നു മുൻപ് ഡിന്നർ കഴിക്കും. ചോറ് ഒഴിവാക്കാൻ സാധിക്കാത്തതിനാൽ കാർബോഹൈഡ്രേറ്റ് കുറവുള്ള ബസ്മതി റൈസ് കൊണ്ടുള്ള ചോറാണ് കഴിക്കുന്നത്. എങ്കിലും അളവു കുറച്ചേ കഴിക്കാറുള്ളു. ചോറിനൊപ്പം മീൻകറിയും സാലഡും. ശേഷം രാത്രി 8.30 ഓടെ ഒരു ഗ്ലാസ് പാലിൽ ഒരുനുള്ള് മഞ്ഞൾപ്പൊടി, കാഷ്യു പൗഡർ, ചെറിയ കഷണം ചുക്ക് എന്നിവ ചേർത്ത ഹെൽതി മിൽക്. 11 മണിക്ക് ഉള്ളിൽ ഉറങ്ങുകയും ചെയ്യും.

ദിവസങ്ങൾ പിന്നിടുന്നതോടെ കാർഡിയോ  വ്യായാമങ്ങൾ, വാക്കിങിൽ നിന്ന് ജോഗിങ്, റണ്ണിങ് എന്നിവയിലേക്കുള്ള മാറ്റം ഇവയൊക്കെ സംഭവിക്കുന്നുണ്ട്.

ഡയറ്റ് തുടങ്ങി 15 ദിവസം ആയതോടെ ലക്ഷ്മിയുടെ ഭാരം അഞ്ച് കിലോ കുറഞ്ഞ് 63 കിലോയിലെത്തി. ലക്ഷ്മി വിഡിയോയിൽ പറയുന്നു.

English Summary : Weight loss tips of Lakshmi Nakshathra

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA