ADVERTISEMENT

ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഭക്ഷണം എന്തു കഴിക്കണം എന്നതുപോലെ എപ്പോൾ കഴിക്കണം എന്നതും പ്രധാനമാണ്. പ്രാതലും ഉച്ചഭക്ഷണവും അത്താഴവും എല്ലാം കഴിക്കുന്ന സമയം പ്രധാനമാണ്. അത്താഴത്തെപ്പറ്റി കൂടുതൽ അറിയാം. 

അത്താഴം കഴിച്ചയുടനെ ഉറങ്ങാൻ കിടന്നാൽ ആ സമയം നമ്മുടെ ആക്റ്റിവിറ്റി ലെവൽ ഏറ്റവും കുറവായിരിക്കും. ഉറങ്ങുന്നതിനു തൊട്ടു മുൻപ് ഭക്ഷണം കഴിച്ചാൽ അത് രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് കൂട്ടുന്നു. ഇത് മൂലം ഉറക്കം വരാനും പ്രയാസമാകും.

അത്താഴം വളരെ കുറച്ചു മാത്രമേ കഴിക്കാവൂ അതും ഉറങ്ങാൻ കിടക്കുന്നതിന് മൂന്നു മണിക്കൂർ മുൻപേകഴിക്കണം. രാത്രി വളരെ വൈകി കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകും. 

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില അത്താഴ നുറുങ്ങുകൾ ഉണ്ട്. അതിലൊന്നാണ് ഒരു ദിവസത്തെ ഭക്ഷണത്തിൽ ഏറ്റവും ലളിതമായ ഭക്ഷണമായിരിക്കണം എന്നതാണ്. 

അത്താഴം വൈകി കഴിച്ചാൽ 

∙ സിർക്കാഡിയൻ റിഥത്തെ ഇത് ബാധിക്കും. രാത്രിയിൽ മധുരം കഴിക്കാൻ തോന്നും.

∙ വളരെ വൈകി അത്താഴം കഴിക്കുമ്പോൾ അനാരോഗ്യ ഭക്ഷണങ്ങളും കഴിക്കാൻ സാധ്യതയുണ്ട്. 

∙ രാത്രി മധുരം കഴിച്ചാൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാൻ കാരണമാകും. 

∙ റിലാക്‌സ് ചെയ്യാൻ സഹായിക്കുന്ന ഹോർമോൺ ആയ മെലാടോണിന്റെ അളവ് കുറയുന്നത് മൂലം ഉറക്കം വരാൻ പ്രയാസമാകും. 

∙ ഭക്ഷണം കഴിച്ചയുടനെ ഉറങ്ങിയാൽ അത് ആസിഡ് റിഫ്‌ളക്‌സ് വരാനുള്ള സാധ്യത കൂട്ടും.

English Summary : The right time to eat dinner for weight loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com