എന്റെ ഫിറ്റ്നസിനു പിന്നിലെ രഹസ്യം ഇതാണ്; ശിവദ പറയുന്നു

sshivada
SHARE

ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധകൊടുക്കുന്ന നടിയാണ് ശിവദ. സിനിമയ്ക്കു വേണ്ടി വണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതടക്കമുള്ള പരീക്ഷണങ്ങൾക്കു ശിവദ മടിക്കാറില്ല. യോഗയും ഫിറ്റ്നസും ശിവദയുടെ ജീവിതത്തിന്റെ ഭാഗമാക്കിയ ശിവദ സമൂഹമാധ്യമങ്ങളിലൂടെ ഫിറ്റ്നസ് ടിപ്പുകൾ പങ്കുവയ്ക്കാറുമുണ്ട്. ഫിറ്റ്നസിനെപ്പറ്റി ആളുകളെ ബോധവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മാർച്ച് 30 ന് ആരംഭിച്ച ഫിറ്റ്നസ് ചാലഞ്ച്. തന്റെ ഫിറ്റ്നസ് ടിപ്പുകളെക്കുറിച്ചും യോഗയെക്കുറിച്ചും മനോരമ ഓൺലൈനോടു സംസാരിക്കുകയാണ് ശിവദ.

യോഗയ്ക്കായി ഒരു മണിക്കൂർ

ദിവസവും ഒരു മണിക്കൂർ യോഗയ്ക്കായി മാറ്റിവയ്ക്കും. രാവിലെ മോൾ ഉണരുന്നതിനു മുമ്പാണ് യോഗ ചെയ്യുന്നത്. എന്നാൽ മാത്രമേ സമാധാനമായി ചെയ്തു തീർക്കാനാകൂ. അവൾ ഉണർന്നാൽ യോഗാമാറ്റുമായി അവളുമുണ്ടാകും. പിന്നെയുള്ള കാര്യം പറയേണ്ടല്ലോ. യോഗയ്ക്കു ശേഷം കുറച്ചു വ്യായാമങ്ങളും ചെയ്യും.

ഗർഭകാലത്തും മുടങ്ങിയിട്ടില്ല

പ്രഗ്നൻസിയുടെ ആദ്യ മാസങ്ങളിൽ കുറച്ച് ആരോഗ്യപ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നതു കൊണ്ട് ആദ്യ മൂന്നു മാസത്തിനു ശേഷമാണ് യോഗയും വ്യായാമവുമൊക്കെ തുടങ്ങിയത്. അത് മുടങ്ങാതെ ചെയ്തിട്ടുമുണ്ട്. മൂഡ് സ്വിങ്സ് ഒക്കെ എനിക്ക് ഉണ്ടായിരുന്നു. അതു കുറെയൊക്കെ മാറിക്കിട്ടിയത് ഇവ കാരണമാണ്. എനിക്കു നോർമൽ ഡെലിവറി ആയിരുന്നു. യോഗയൊക്ക ചെയ്തതു കൊണ്ടാകാം മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ ഗർഭകാലവും പ്രസവവും കടന്നു പോയതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. യോഗയും ബ്രീതിങ്ങും ചെയ്യുന്നത് കൊണ്ട് എപ്പോഴും പോസിറ്റീവ് ആയി ഇരിക്കാൻ സാധിക്കുന്നുണ്ട്. 

67 ൽ നിന്ന് 58 ലേക്ക്

sshivada1

പണ്ടു മുതലേ ശരീരഭാരം 58 കിലോയ്ക്ക് ഉള്ളിൽ നിർത്തുന്ന ഒരാളാണ് ഞാൻ. പ്രസവസമയത്ത് ഇത് 67 കിലോ വരെ എത്തിയിരുന്നു. പ്രസവ ശേഷമുള്ള രക്ഷയൊക്കെ കഴിഞ്ഞതോടെ ഭാരം കൂടിയിരുന്നു. എന്നാൽ യോഗയും ഡാൻസും തുടങ്ങിയതോടെ അത് വീണ്ടും 58 ൽ എത്തിച്ച്ു. ഒരു മാസം കൂടി കൊണ്ട് കുറച്ചുകൂടി കുറയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ.

യോഗയും ഡാൻസുമാണ് എന്റെ ശരീരം ഫിറ്റ് ആക്കി നിർത്തുന്നത്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നത് പണ്ടു മുതലേ കുറവാണ്.

മധുരം കുറച്ചുള്ള ഡയറ്റിങ്

എല്ലാവരും പറയുന്ന പോലെ അത്ര വലിയ ഡയറ്റൊന്നും പരീക്ഷിക്കുന്ന ആളല്ല ഞാൻ. ആഹാരത്തിൽ കുറച്ചു നിയന്ത്രണമൊക്കെയുണ്ടെന്നേയുള്ളു. മധുരം അധികം കഴിക്കാറില്ല. രാത്രി 7 നു മുൻപ് ഡിന്നർ കഴിക്കും. നന്നായി വെള്ളം കുടിക്കും. ഇതൊക്കെയാണ് എന്റെ ഡയറ്റിങ് എന്നു പറയാം.

എപ്പോഴാണ് ഫിറ്റ്നസ് ജീവിതത്തിന്റെ ഒരു ഭാഗമായതെന്നു ചോദിച്ചാൽ കൃത്യമായി അറിയില്ലെന്നുതന്നെ പറയാം. സൈസ് സീറോ ഒന്നും ആകേണ്ട. പക്ഷേ ഒരുപാട് വണ്ണം വയ്ക്കാതെ നോക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. കോളജിൽ പഠിക്കുന്ന സമയത്ത് മുഴുവൻ സമയവും ഡാൻസ് പ്രോഗ്രാമൊക്കെ ആയിരുന്നു. അതുകൊണ്ടുതന്നെ അപ്പോഴൊന്നും ഫിറ്റ്നസിനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമേ വന്നിട്ടില്ല.

ഫിറ്റ്നസ് ചാലഞ്ചിനു പിന്നിൽ

മാർച്ച് 30 നാണ് ഞാൻ സമൂഹമാധ്യമത്തിൽ ഫിറ്റ്നസ് ചാലഞ്ച് പോസ്റ്റ് ഇടുന്നത്. ഷൂട്ടിങ് കാരണം എനിക്ക് ദിനചര്യയിൽ ഉറച്ചുനിൽക്കാൻ കഴിഞ്ഞിരുന്നില്ല. ശരിയായ ഭക്ഷണരീതിയും നടന്നില്ല. അതിനാൽ ഫിറ്റ്നസ് വീണ്ടും നേടാനായി ഞാൻതന്നെ ആസൂത്രണം ചെയ്തതാണ് ആ ചാലഞ്ച്. ഒറ്റയ്ക്ക് ചെയ്യുന്നതിനെക്കാളും ഇങ്ങനെ ഒരു പോസ്റ്റിലൂടെ കുറച്ചു പേരെയെങ്കിലും മോട്ടിവേറ്റ് ചെയ്ത് ഫിറ്റ്നസ് ലോകത്തേക്കു കൂട്ടിക്കൊണ്ടുവന്നാൽ അതൊരു നല്ല കാര്യമല്ലേ. അതായിരുന്നു അങ്ങനെയൊരു പോസ്റ്റിനു പിന്നിൽ. വളരെ പോസിറ്റീവായ പ്രതികരണങ്ങൾ ഇപ്പോഴും കിട്ടുന്നുമുണ്ട്. 

English Summary : Fitness tips of actress Sshivada

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA