ശ്വാസകോശത്തിനു കരുത്തേകാൻ പ്രാണായാമം ശീലിക്കാം; ചെയ്യേണ്ട വിധവും ശ്രദ്ധിക്കേണ്ടതും

HIGHLIGHTS
  • പ്രഭാത ഭക്ഷണത്തിനു മുൻപോ ഭക്ഷണം കഴിച്ച് മൂന്നു മണിക്കൂറിനു ശേഷമോ മാത്രം ചെയ്യുക
  • മറ്റു ചിന്തകൾ ഒഴിവാക്കി മനസ്സിനെ ഏകാഗ്രമാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
pranayama
Photo credit : fizkes / Shutterstock.com
SHARE

കോവിഡിനെതിരെ പൊരുതുന്നതിൽ ശ്വാസകോശത്തിന്റെ ആരോഗ്യം സുപ്രധാനമാണ്. ഇതിനായി പ്രാണായാമം പരിശീലിക്കുന്നത് നല്ലതാണെന്ന് മനോരമ ഫോൺ ഇൻ പരിപാടിയിൽ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിലെ ശ്വാസകോശരോഗ വിദഗ്ധൻ ഡോ. ലൂക്ക് മാത്യു (ഹെഡ് ഓഫ് പൾമനോളജി) ചുണ്ടിക്കാട്ടിയിരുന്നു. എന്താണ് പ്രാണായാമം എന്നു നോക്കാം.

മനസ്സും ശരീരവും ആരോഗ്യവും ഊർജസ്വലവും ആക്കി നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന യോഗമുറയാണ് പ്രാണായാമം. ദീർഘശ്വാസം തലച്ചോറിലേക്കും മറ്റ് അവയവങ്ങളിലേക്കുമുള്ള ഓക്സിജന്റെ പ്രവാഹം വർധിപ്പിക്കുന്നു. അതിനാൽ ശരീരശുദ്ധിക്കും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഇത് സഹായകമാണ്. ഉത്കണ്ഠ, വിഷാദം, പിരിമുറുക്കം, മറ്റ് മാനസിക ബുദ്ധിമുട്ടുകൾ എന്നിവ അകറ്റാനും പ്രാണായാമം ഗുണപ്രദമാണ്.

ചെയ്യേണ്ട വിധം

ഉറപ്പുള്ള പ്രതലത്തിൽ ചമ്രം പടഞ്ഞിരുന്ന് (സുഖവാസം) വലതുവശത്തെ മൂക്കിന്റെ ദ്വാരം വലതു കയ്യുടെ തള്ളവിരൽ കൊണ്ടടച്ച് ഇടത്തെ മൂക്കിൽ കൂടി സാവധാനം സുദീർഘമായി ശ്വാസമെടുക്കുക. പിന്നീട് മോതിരവിരൽ കൊണ്ട് ഇടത്തെ മൂക്കടച്ച് വലത്തെ മൂക്കിൽ കൂടി ശ്വാസം പതുക്കെ പുറത്തുവിടണം. അപ്രകാരം വീണ്ടും വലത്തു ഭാഗത്തു കൂടി ശ്വാസം എടുത്ത് ഇടതു ഭാഗത്തു കൂടി പുറത്തേക്കു വിടുക. ഇങ്ങനെ നാലു തവണ ചെയ്യുമ്പോൾ ഒരു പ്രാണായാമമായി. തുടർച്ചയായി 12 തവണയെങ്കിലും ഇത് അഭ്യസിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രഭാത ഭക്ഷണത്തിനു മുൻപോ ഭക്ഷണം കഴിച്ച് മൂന്നു മണിക്കൂറിനു ശേഷമോ മാത്രം പ്രാണായാമം ചെയ്യുന്നതാണ് ഉത്തമം. ഉള്ളിലേക്ക് എടുക്കുന്നതിന്റെ ഇരട്ടി സമയം കൊണ്ടേ ശ്വാസം പുറത്തേക്ക് വിടാവൂ. അതായത് 1: 2 എന്ന ക്രമത്തിൽ. അമിതമായി ശ്വാസം ഉള്ളിലേക്ക് എടുക്കാനോ അത് ദീർഘനേരം ശ്വാസകോശത്തിൽ തങ്ങിനിർത്താനോ ശ്രമിക്കരുത്. 

രണ്ടു മൂന്നാഴ്ച തുടർച്ചയായി ചെയ്യുന്നതോടെ ഉള്ളിലേക്കെടുക്കുന്ന ശ്വാസത്തിന്റെ അളവ് ക്രമേണ വർധിപ്പിക്കാൻ കഴിയും. 

മറ്റു ചിന്തകൾ ഒഴിവാക്കി മനസ്സിനെ ഏകാഗ്രമാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അഗാധ ധ്യാനം അഭ്യസിക്കുന്നവർ അതിനു മുൻപ് പ്രാണായാമം പരിശീലിക്കുന്നത് വേഗത്തിൽ ധ്യാനാവസ്ഥയിൽ എത്തിലെത്തിച്ചേരാൻ സഹായിക്കും.

English Summary : Pranayamam yoga for lungs health

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA