ADVERTISEMENT

യോഗയിൽ 'ഉപാധാനം' എന്ന ആസനം കോനൂർ കിഴക്കു വീട്ടിൽ ഷിജുവിനു കാൽത്താങ്ങാണ്. കൃഷി, പാചക ജോലികൾക്കിടയിലെ ഇടവേളകളിൽ തലചായ്‌ച്ചു വിശ്രമിക്കണമെങ്കിൽ ഉപാധാനമാണ് ഷിജുവിനു കൂട്ട്. നട്ടെല്ല് വളച്ചു തലയ്ക്കു മുകളിലൂടെ ഇടതുകാൽ കൊണ്ടു വന്ന് കഴുത്തിനു പിറകിൽ എത്തിക്കുന്ന ആസനമാണിത്. ഈ രീതിയിൽ ഏറെ നേരം തുടരാനാകും ഷിജുവിന്. വലതുകാൽ ഉപയോഗിച്ചും ഇദ്ദേഹം ഉപധാനം ചെയ്യും. രാവിലെയുള്ള പരിശീലന സമയത്തെ ചെറിയ ഇടവേളയിൽ പത്രം വായിക്കുന്നതിനും മാനസിക സമ്മർദം കുറയ്ക്കുന്നതിനും ഷിജു ഉപാധാനം ശീലമാക്കി വരുന്നു. 

yoga

യോഗയിൽ അധികമാരും ചെയ്യാത്ത ഈ ആസനം വഴങ്ങുന്നതിനാൽ ഷിജുവിന്റെ പരിശീലനം ആഗ്രഹിച്ച് ഒട്ടേറെ പേർ എത്തുന്നുണ്ട്. ഉപാധാനത്തിനു പുറമേ സൂത്രനേതി ക്രിയയും ഷിജുവിനു വഴങ്ങും. മൂക്കിലൂടെ കടത്തിവിടുന്ന ട്യൂബ് വായിലൂടെ പുറത്തേക്ക് കൊണ്ടുവരുന്ന ക്രിയ ആണിത്. കഫക്കെട്ട്, ശ്വാസതടസ്സം, ചെന്നിക്കുത്ത് എന്നിവ ഇല്ലാതാക്കുമെന്നുള്ളതാണ് ഇതിന്റെ സവിശേഷത. ഷിജു യോഗ പരിശീലിക്കാൻ തുടങ്ങിയത് 2011ൽ വിദേശ ജോലിയിൽ നിന്ന് മടങ്ങി എത്തിയതോടെയാണ്.

abhyasi-2
ഷിജു. ഫോട്ടോ: ജീജോ ജോൺ

മധുര ശിവാനന്ദ ആശ്രമത്തിൽ നിന്നു യോഗ അധ്യാപക പരിശീലന കോഴ്സ് പൂർത്തിയാക്കി. മുരിങ്ങൂരിലെ ഹോട്ടലിലെ ഷെഫ് ആയി ജോലി ചെയ്യുന്നതിനിടെയാണ് യോഗ ക്ലാസുകളുമായി ഷിജു മുന്നോട്ടു പോകുന്നത്. ഭാര്യ ശ്രുതിയും മക്കളായ ശിവഹൃദിൻ, സാത്വിക് കൃഷ്ണ എന്നിവരും യോഗ പരിശീലിച്ചവരാണ്.

shiju3
ഷിജു. ഫോട്ടോ: ജീജോ ജോൺ
shiju4
ഷിജു. ഫോട്ടോ: ജീജോ ജോൺ
shiju5
ഷിജു. ഫോട്ടോ: ജീജോ ജോൺ

English Summary : Shiju's yoga asanas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com