ADVERTISEMENT

സമീറ റെഡ്‌ഡി ബോഡി പോസിറ്റിവിറ്റിയുടെ ശക്തമായ വക്താക്കളിലൊരാളാണ്. ഫിറ്റ് ആയിരിക്കുന്നതിനെക്കുറിച്ചും പതിവായി വ്യായാമം  ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കാറുള്ള വ്യക്തി കൂടിയാണ് സമീറ. നമ്മുടെ ശരീരം എങ്ങനെയാണോ, ആ രൂപത്തിൽ അതിനെ സ്നേഹിക്കുക എന്നാണ് അവർ ആരാധകരോട് പറയാറ്.

ഇപ്പോൾ സമീറ, തന്റെ ഫിറ്റ്‌നസ് രഹസ്യങ്ങൾ ഇൻസ്റ്റഗ്രാം പോസ്‌റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങ് തുടങ്ങിയതിനു ശേഷം ശരീരത്തിനുണ്ടായ മാറ്റങ്ങളെക്കുറിച്ച് അവർ പറയുന്നു. ശരീരഭാരം കുറഞ്ഞതായും ലക്ഷ്യത്തിലേക്ക് അടുക്കുന്നതായും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങ് കൂടാതെ യോഗയും ഇവർ പരിശീലിക്കുന്നു. മാനസികമായ സൗഖ്യം നൽകാൻ യോഗ സഹായിക്കുന്നു.  ശരീരഭാരം ഇപ്പോഴുള്ള 86.9 ൽ നിന്ന് 75 കിലോയിൽ എന്നതാണ് തന്റെ ലക്ഷ്യം. ഇതിനായി മധുരം ഒഴിവാക്കിയതായും താരം പറയുന്നു. 

കൃത്യമായ ഇടവേളകളിൽ ഉപവസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഭക്ഷണരീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങ്. പ്രത്യേക ഡയറ്റ് ചാർട്ടുകൾ ഒന്നും ഈ ഭക്ഷണരീതിക്കില്ല. കൃത്യമായ ഇടവേളകൾ ആണ് പ്രധാനം.

English Summary : Fitness tips of Sameera Reddy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com