ADVERTISEMENT

ഒരു കാലിൽ ബാലൻസ് ചെയ്യുന്ന യോഗ വിഡിയോയുമായി തെന്നിന്ത്യയുടെ പ്രിയനായിക കീർത്തി സുരേഷ്. ‘ആര്‍ട് ഓഫ് ബാലൻസ്’ എന്ന കുറിപ്പോടെയാണ് ഒരു കാലിൽ ബാലൻസ് ചെയ്ത് നിൽക്കുന്ന യോഗമുറയുടെ വിഡിയോ താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വ്യത്യസ്തങ്ങളായ നാല് ആസനങ്ങളും ദശലക്ഷം ചിന്തകളും കുറച്ചു നിമിഷങ്ങൾ ഒറ്റക്കാലിൽ നിർത്തിയിരിക്കുന്നു. ഈ അഭ്യാസം എപ്പോഴും ഇല്ല, ചിലപ്പോൾ തിങ്കൾ, അല്ലെങ്കിൽ ചൊവ്വ– താരം കുറിച്ചു. രാജ്യാന്തര യോഗാദിനമായ ജൂൺ 21നും യോഗ ചെയ്യുന്ന ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു

മഹാനടി എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ കീര്‍ത്തി മഹേഷ് ബാബു നായകനാകുന്ന സര്‍കാരു വാരി പാട്ടയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. 

English Summary : Keerthy Suresh's Yoga video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com