ADVERTISEMENT

ഭാരം കുറയ്ക്കാന്‍ ഏതു അളവ് വരെ കഷ്ടപ്പെടാനും ആളുകള്‍ ചിലപ്പോള്‍ തയാറാകാറുണ്ട്. എന്നാല്‍ അതിനായി നടത്തുന്ന കഷ്പ്പാടുകളില്‍ ചിലത് നിങ്ങള്‍ക്ക് വിപരീതഫലം നല്‍കിയാലോ ? ഡയറ്റ്, വര്‍ക്ക്‌ ഔട്ട്‌  എന്നിവ കൊണ്ട് നന്നായി ഭാരം കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍ അതിനിടയില്‍ ചില തെറ്റുകള്‍ സംഭവിക്കാന്‍ പാടില്ല. അത് എന്തൊക്കെ ആണെന്ന് നോക്കാം.

എപ്പോഴും വെയ്റ്റ് മെഷിന്‍ നോക്കേണ്ട - ഭാരം കുറയുന്നുണ്ടോ കുറയുന്നുണ്ടോ എന്ന് അടിക്കടി വെയിങ് മെഷനില്‍ കയറി നിന്ന് നോക്കുന്നുണ്ടോ ? എങ്കില്‍ ആ പതിവ് മാറ്റിയേക്കൂ. പലപ്പോഴും വെയിങ് സ്കെയിലിലെ നമ്പര്‍ കൊണ്ടല്ല ആരോഗ്യകരമായി ഭാരം കുറയ്ക്കേണ്ടത്. പകരം പോഷകസമ്പന്നമായ ആഹാരം കഴിച്ചും നന്നായി വര്‍ക്ക്‌ ഔട്ട്‌ ചെയ്തുമാണ്. അതുകൊണ്ട് ഒരു നിശ്ചിത ഇടവേള കഴിഞ്ഞു മാത്രം ഭാരം നോക്കാം.

ശരിയായ അളവിലെ ഭാരം ആണോ ഉപയോഗിക്കുന്നത് - വെയ്റ്റ് ലിഫ്റ്റിങ് ആന്‍ഡ്‌ റസിസ്റ്റന്‍സ് ട്രെയിനിങ് ആണ് ശരീരം ശരിയായ ആകാരമുള്ളതാകാന്‍ ഏറ്റവും നല്ല വഴി. എന്നാല്‍ എടുക്കുന്ന ഭാരം നിങ്ങള്‍ക്ക് യോജിച്ചതാണോ എന്നത് ഉറപ്പാക്കണം. പ്രത്യേകിച്ച് കുടവയർ കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍. 

ലോ ഫാറ്റ് ഡയറ്റ്- തീരെ ഫാറ്റ് കുറഞ്ഞ ഡയറ്റ് ഒരിക്കലും നിങ്ങള്‍ക്ക് നല്ലതല്ല. ഇത് വിശപ്പ മാറ്റില്ല എന്നു മാത്രമല്ല കൂടുതല്‍ ആഹാരം ശരീരം ആവശ്യപ്പെടാനും കാരണമാകും. 

ആവശ്യത്തിന് പ്രോട്ടീന്‍ - ആവശ്യത്തിന്‍ പ്രോട്ടീന്‍ എടുക്കാതെ ചെയ്യുന്ന ഒരു ഡയറ്റും നല്ല ഫലം നല്‍കില്ല. വെറുതെ പട്ടിണി കിടന്നതു കൊണ്ട് ഭാരം കുറച്ചാലും പിന്നീട് ആഹാരം കഴിക്കുമ്പോള്‍ പോയ വേഗത്തില്‍ തിരികെ വരികയും ചെയ്യും. പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിക്കുന്നത്‌ മറ്റു കൂടുതൽ കാലറിയുള്ള ആഹാരങ്ങള്‍ ഒഴിവാക്കി ഉദേശിക്കുന്ന ഫലം നല്‍കുകയും ചെയ്യും. ഒപ്പം നിങ്ങളുടെ മെറ്റബോളിസം കൂട്ടാനും സഹായിക്കും.

കലോറി നോക്കാതെയുള്ള ആഹാരശൈലി - എത്രയൊക്കെ കഷ്ടപെട്ടിട്ടും വണ്ണം കുറയുന്നില്ല എന്നാണോ പരാതി എങ്കില്‍ നിങ്ങളുടെ കാലറി കാല്‍ക്കുലേഷന്‍ തെറ്റാണ്. ശരീരഭാരം അനുസരിച്ച് എത്ര കാലറി ആണോ നിങ്ങള്‍ക്ക് ദിവസവും വേണ്ടത് അത് കഴിക്കുക.

English Summary : What should you not do when trying to lose weight?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com