വയർ കുറയ്ക്കാൻ സഹായിക്കുന്നത് ഈ പാനീയം, തടി തോന്നുമെങ്കിലും 59 കിലോയേ ഉള്ളു; ലക്ഷ്മി നക്ഷത്ര പറയുന്നു

lakshmi nakshathra
Photo Credit : SocialMedia
SHARE

മിനിസ്ക്രീൻ ഷോകളിൽ ഹൃദയം കൊണ്ടു സംസാരിക്കുന്ന ചില അവതാരകരുണ്ട്. മാധുര്യമാർന്ന കൈയടക്കത്തോടെ പ്രേക്ഷകമനസ്സുകളെ സ്വന്തമാക്കുന്നവർ. പ്രസരിപ്പിന്റെ പുതിയ ഉൗർജ്ജം കാഴ്ചക്കാരിൽ നിറച്ചും മറകളില്ലാതെ ചിരിച്ചും സംസാരിച്ചും അവർ നമ്മുടെ വീട്ടിലെ അംഗങ്ങളാകും. കാണെക്കാണെ ഏറെ പ്രിയപ്പെട്ടവരാകും. അടുത്ത കാലത്ത് മിനിസ്ക്രീൻ അവതാരകർക്കിടയിൽ ജനപ്രിയത കൊണ്ട് ഏറെ ശ്രദ്ധേയയായ ഒരു അവതാരകയുണ്ട്. ലക്ഷ്മി നക്ഷത്ര. ഹൃദയഹാരിയായ അവതരണ ചാരുത കൊണ്ട് ‘സ്‌റ്റാർ മാജിക്’ എന്ന ജനപ്രിയ ഷോയുടെ ജീവതാളമായി മാറിക്കഴിഞ്ഞു ഈ തൃശ്ശൂർകാരി. സ്വകാര്യ എഫ്എമ്മിൽ റേഡിയോ ജോക്കിയുമാണ് ലക്ഷ്മി. ഷൂട്ടിന്റെ തിരക്കുകളെല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ സൗന്ദര്യപരിചരണത്തിലും ലക്ഷ്മി ഏറെ ശ്രദ്ധിക്കാറുണ്ട്.

‘‘എന്നെ പ്രേക്ഷകർ കൂടുതലായും കാണാനാഗ്രഹിക്കുന്നത് നാടൻ ലുക്കിലാണ്. അതുകൊണ്ടു ഒാവർ മെയ്ക്ക് ഒാവറുകൾ ഒഴിവാക്കും’’ ലക്ഷ്മി മനസ്സു തുറക്കുന്നു. ബ്യൂട്ടി പാർലറിൽ അത്യാവശ്യ കാര്യങ്ങൾക്കേ ലക്ഷ്മി പോകാറുള്ളൂ. ത്രെഡിങ്, വാക്സിങ്, വൈറ്റ് ഹെ‍ഡും ബ്ലാക് ഹെഡും നീക്കുക അങ്ങനെ. ക്ലീൻ അപ്, ഫേഷ്യലുകൾ ഒന്നും ചെയ്യാറില്ല.

Favourite Hot Oil Massage

ഷൂട്ടിന്റെ ഷെഡ്യൂൾ തീർന്ന് വീട്ടിലെത്തിയാൽ ലക്ഷ്മി ആദ്യം ചെയ്യുന്നത് ഹോട്ട് ഒായിൽ മസാജാണ്. ഷൂട്ടിനു വേണ്ടി മുടിയിൽ കെമിക്കൽ ട്രീറ്റ്മെന്റുകൾ ചെയ്യുന്നതിനാൽ ഈ മസാജിന് ഏറെ പ്രാധാന്യമുണ്ട്. വെളിച്ചെണ്ണ ചെറുചൂടോടെ തലയോടിൽ തേച്ചു പിടിപ്പിക്കും. പിന്നീട് മസാജ് ചെയ്യും. രണ്ടു മൂന്നു മണിക്കൂർ അങ്ങനെ ഇരിക്കും, ആവി കൊള്ളിക്കും. അമ്മ ബിന്ദുവാണ് ഇതിനു സഹായിക്കുന്നത്. ഷൂട്ട് കഴിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണ കൊണ്ടാണ് മേക്കപ് നീക്കുന്നത്.

lakshmi2
Photo Credit : SocialMedia

Magic with salt

പൊടിയുപ്പ് കൊണ്ട് മറ്റൊരു മാജിക് ഉണ്ട് ലക്ഷ്മിക്ക്. ബ്രഷ് ചെയ്തു കഴിഞ്ഞ് ടൂത് ബ്രഷിൽ അൽപം ഉപ്പു വച്ച് ചുണ്ട് സ്ക്രബ് ചെയ്യുന്നതാണത്. മൂക്കിലെ ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും കളയുന്നതിന് അൽപം ഉപ്പും ബേക്കിങ് സോഡയും ചേർത്ത് പുരട്ടും. മുഖം സ്ക്രബ് ചെയ്യുന്നത് പഞ്ചസാര ഉപയോഗിച്ചാണ്.

My Super Beauty Drinks

‘‘ എനിക്ക് 59 കിലോ ഭാരമേയുള്ളൂ. എങ്കിലും സ്ക്രീനിൽ കാണുമ്പോൾ നല്ല തടിയുള്ളതായി തോന്നും’’– ലക്ഷ്മി പറയുന്നു. എത്ര ഭാരം കുറച്ചാലും സ്ക്രീനിൽ വണ്ണം തോന്നുന്നതിനാൽ വർക് ഒൗട്ടുകളൊന്നും ചെയ്യാറില്ല ലക്ഷ്മി. എന്നാൽ ശരീരഭാരം കൃത്യമായി നിലനിർത്തുന്നതിനും ശരീരഭംഗിക്കുമായി പ്രിയപ്പെട്ട കുറേ ഡ്രിങ്കുകളുണ്ട് ലക്ഷ്മിക്ക്.

രണ്ടു ടേബിൾ സ്പൂൺ പെരുംജീരകം ഇട്ട് വെള്ളം തിളപ്പിക്കുക. അത് രാത്രി മുഴുവൻ വയ്ക്കുക. പിറ്റേന്ന് രാവിലെയാകുമ്പോൾ ജീരകത്തിന്റെ ഗുണമെല്ലാം വെള്ളത്തിലടിയും. ഈ വെള്ളം ചെറുതായി ചൂടാക്കി ആവശ്യമെങ്കിൽ ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കും. ഈ പാനീയം വെറുംവയറ്റിൽ കുടിക്കും. ഇത് അടിവയർ ഒതുങ്ങുന്നതിനും നല്ലതാണ്.

lakshmi3
Photo Credit : SocialMedia

മറ്റൊരു ഡ്രിങ്ക് കൂടിയുണ്ട്. ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം തിളപ്പിക്കും. അതിലേക്ക് ഒരു സാലഡ് വെള്ളരി, രണ്ട് ചെറുനാരങ്ങ എന്നിവ മുറിച്ചിടാം. ഇഞ്ചി ചതച്ചതും പുതിനയിലയും ചേർക്കാം. ഉറങ്ങുന്നതിന് അൽപം മുൻപ് ഇങ്ങനെ വെള്ളം തയാറാക്കി വയ്ക്കും. പിറ്റേന്നു കാലത്ത് മുതൽ വൈകിട്ട് ഏഴു മണി വരെ സാധാരണ വെള്ളം കുടിക്കുന്നതിനു പകരമായി ഈ വെള്ളമാണ് ലക്ഷ്മി കുടിക്കുന്നത്. ഇതു രണ്ടു കുപ്പി നിറയെ ലക്ഷ്മി കൂടെ കരുതും. – ‘ ഇതൊരു ഡീ ടോക്സ് ഡ്രിങ്കാണ്. ശരീരത്തിലെ വിഷാംശമകറ്റും, തടി വയ്ക്കാതിരിക്കാനും സഹായിക്കും’’– ലക്‌ഷ്മി പറയുന്നു.

അഴകിനു വേണ്ടി ഒന്നിടവിട്ട ദിവസങ്ങളിൽ ബീറ്റ്റൂട്ട് ജ്യൂസും ലക്ഷ്മി കുടിക്കും. ഇതിൽ പഞ്ചസാര ചേർക്കില്ല. ഇനി ഇതിന്റെ രുചി ഇഷ്ടമില്ലാത്തവർക്ക് ഒരു കാരറ്റ് കൂടി ചേർക്കാം. ഫ്ളേവറിന് അൽപം പുതിനയിലയും. ആന്റി ഒാക്സിഡന്റുകളാൽ സമ്പന്നമാണീ ഡ്രിങ്ക്.

NonVeg and Green Tea

ആഹാരത്തിൽ പച്ചക്കറികളും പഴങ്ങളുമെല്ലാം ലക്ഷ്മി ഉൾപ്പെടുത്തും. നോൺവെജിൽ ചിക്കനാണ് കൂടുതൽ ഇഷ്ടം. നോൺവെജ് കഴിച്ചാൽ അതു ബാലൻസ്ഡ് ആക്കാൻ ഉടൻ ഗ്രീൻ ‍ടീ കുടിക്കും. എത്ര ഇഷ്ടമുള്ള ആഹാരമാണെങ്കിലും കുറച്ച് അളവിലേ കഴിക്കൂ.

മുഖസൗന്ദര്യത്തിലും ചർമസംരക്ഷണത്തിലും ലക്ഷ്മിയുടേതായ ചില പൊടിക്കൈകളുമുണ്ട്. കൂടുതൽ അറിയാം

English Summary : Fitness and beauty tips of Lakshmi Nakshathra

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA