ദിവസവും 60 സെക്കന്റ് വ്യായാമം ചെയ്‌താൽ ...? പഠനങ്ങൾ പറയുന്നത്

exercise on empty stomach
Photo credit : Prostock-studio / Shutterstock.com
SHARE

കോവിഡ് വന്നതോടെ, ഒരിടത്തുതന്നെ കുത്തിയിരുന്ന് ടിവി കണ്ടും ഫോൺ നോക്കിയും ഭക്ഷണം കൊറിച്ചും ചെലവഴിക്കുന്നവരുടെ  എണ്ണം കൂടിയിട്ടുണ്ട്. ഓൺലൈൻ ക്ലാസുകളും  വർക്ക് ഫ്രം ഹോമും എല്ലാം പലരെയും ഒരു മുറിയിൽതന്നെ തളച്ചിട്ട അവസ്ഥയിൽ ആക്കിയിട്ടുണ്ട്. ശരീരമനങ്ങാതെയും അനാരോഗ്യഭക്ഷണം ശീലമാക്കിയും വ്യായാമം ഒട്ടും ഇല്ലാതെയുമുള്ള ഈ ജീവിതശൈലി നിരവധി രോഗങ്ങളിലേക്കു  നയിക്കും. കുറച്ചു സമയമെങ്കിലും ദിവസവും വ്യായാമം ചെയ്യേണ്ടത് ആരോഗ്യം നിലനിർത്താൻ ആവശ്യമാണ്. 

വ്യായാമം എന്നു പറഞ്ഞാൽ സാധാരണയായി ജിമ്മിൽ പോകുക, ഹൈ ഇന്റൻസിറ്റി ട്രെയിനിങ് മുതലായവ പ്രാക്‌ടീസ്‌ ചെയ്യുക എന്നതാണ്. ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധിക്കുന്നവർ ശരീരഭാരം കുറയ്ക്കാനും മറ്റുമായി മണിക്കൂറുകൾ ആണ് വ്യായാമത്തിനായി ചെലവഴിക്കുന്നത് എന്നാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, പേശികളുടെ ആരോഗ്യത്തിനും ആരോഗ്യകരമായ ജീവിതത്തിനും വേണ്ടി ഏതാനും മിനിറ്റുകൾ- എന്തിനേറെ വെറും അറുപതു സെക്കന്റ് വ്യായാമം ചെയ്‌താൽ മതിയാകും എന്ന് വിദഗ്‌ധർ. വ്യായാമം ചെയ്യാൻ സമയമില്ല എന്ന് പരാതിപ്പെടുന്നവർക്ക് ഇത് ആശ്വാസവാർത്ത തന്നെയാകും. 

ആരോഗ്യവാനായിരിക്കാൻ അറുപതു സെക്കന്റ് വ്യായാമം ചെയ്‌താൽ മതി എന്ന് യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഹൃദ്രോഗവും പ്രമേഹവും വരെ തടയാൻ ഇതു മൂലം സാധിക്കുമത്രേ. അഞ്ചു മിനിറ്റ് മിതമായതോ കഠിനമായതോ ആയ വ്യായാമം ചെയ്യുന്നത് ഒരു മണിക്കൂർ തുടർച്ചയായി ഇരിക്കുന്നതിന്റെ ദോഷഫലങ്ങൾ മാറ്റുമെന്നും പഠനത്തിൽ കണ്ടു. 

ഒരു മണിക്കൂർ ഇരിക്കുന്നതിന്റെ ദോഷഫലങ്ങൾ ഇല്ലാതാക്കാൻ വെറും 3  മിനിറ്റ് ശാരീരികപ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ മതിയെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്സ് ആൻഡ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. മരണ സാധ്യത 30 ശതമാനം കുറയ്ക്കാനും ഇതു മൂലം സാധിക്കും. 

ചടഞ്ഞു കൂടിയുള്ള ഇരിപ്പും അലസമായ ജീവിതശൈലിയും മൂലമുണ്ടാകുന്ന ദോഷഫലങ്ങൾ മാറ്റാൻ ഒരു പ്രത്യേക വ്യായാമം സഹായിക്കുമെന്ന് ജേണൽ ഓഫ് അപ്ലൈഡ് ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. രണ്ടു മിനിറ്റ് നടക്കുകയോ സ്‌ക്വാട്സ് ചെയ്യുകയോ ചെയ്‌താൽ അരമണിക്കൂർ ഇരിക്കുന്നതിന്റെ ദൂഷ്യഫലങ്ങൾ അകറ്റാം എന്ന് ഈ പഠനം പറയുന്നു. 

ശരീരഭാരം കുറയ്ക്കാനും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില പാനീയങ്ങൾ ആണ് ഗ്രീൻ ടീ, കട്ടൻ കാപ്പി, കട്ടൻ ചായ, ഇഞ്ചിച്ചായ, തേങ്ങാവെള്ളം, നാരങ്ങാവെള്ളം, ആപ്പിൾ സിഡർ വിനഗർ എന്നിവ ചെറുവ്യായാമങ്ങളോടൊപ്പം ഇവയും ശീലമാക്കാം.

English Summary : 60-Second Exercises Can Transform Your Body.

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA