ADVERTISEMENT

ഹിന്ദി സിനിമ താരം ടൈഗർ ഷറോഫിന്‍റെ വര്‍ക്ക് ഔട്ട് വിഡിയോകള്‍ ആരാധകര്‍ക്ക് മാത്രമല്ല ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന എല്ലാവര്‍ക്കും പ്രചോദനമാണ്. സിനിമയുടെ തിരക്കുകള്‍ ഒഴിയുന്ന നേരം  ജിമ്മിലെ ഹൈ ഡെന്‍സിറ്റി വർക്കൗട്ടുകള്‍ക്കും ജിംനാസ്റ്റിക്സിനുമാണ് താരം മാറ്റി വയ്ക്കുന്നത്. കിക്ക്ബോക്സിങ്ങും വായുവില്‍ ഉയര്‍ന്നുള്ള അഭ്യാസ പ്രകടനങ്ങളുമൊക്കെ ചേര്‍ന്ന് സിനിമകളിലെ ആക്ഷന്‍ രംഗങ്ങളേക്കാൾ ആവേശം പകരുന്നവയാണ് ടൈഗറിന്‍റെ വര്‍ക്ക് ഔട്ട് വിഡിയോകള്‍. 

 

ഇത്തരത്തിലൊരു വിഡിയോ അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ജിം ട്രെയിനറുടെ നേര്‍ക്ക് ഓടി വരുന്ന ടൈഗര്‍ ചാടി ഉയര്‍ന്ന് വായുവില്‍ നാലു തവണ വട്ടം കറങ്ങി ട്രെയിനറുടെ കൈയിലുള്ള കുഷ്യനില്‍ ചവിട്ടി തിരികെ നിലത്തെത്തുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍ ഉള്ളത്. സിനിമയില്‍ മാത്രമല്ല യഥാർഥ ജീവിതത്തിലും അനായാസം ആക്ഷനുകള്‍ കാണിക്കാന്‍ ടൈഗറിനാകുമെന്ന് വിഡിയോ തെളിയിക്കുന്നു. ദീര്‍ഘകാലമായുള്ള ജിംനാസ്റ്റിക്സ് പരിശീലനമാണ് ടൈഗറിന്‍റെ ഇത്തരം ആക്ഷന്‍ പ്രകടനങ്ങൾക്ക് പിന്നിലെ കരുത്ത്. 

Tiger Shroff . Photo Credit: Instagram
ടൈഗർ ഷറോഫ്. ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം

 

ശരീരത്തിന്‍റെ വഴക്കം വര്‍ധിപ്പിക്കാനും ചലന ശേഷികള്‍ മെച്ചപ്പെടുത്താനും ജിംനാസ്റ്റിക്സ് സഹായിക്കും. ഏകാഗ്രത വളര്‍ത്താനും കൈകാലുകള്‍ക്ക് കരുത്തേകാനും ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് രോഗങ്ങള്‍ വരാതെ കാക്കാനും നിത്യവുമുള്ള ജിംനാസ്റ്റിക്സ് പരിശീലനം ഫലപ്രദമാണ്.  

 

തന്‍റെ പ്രകടനത്തില്‍ തികഞ്ഞ സന്തുഷ്ടി പ്രകടിപ്പിച്ച ടൈഗര്‍ ഇത് തന്‍റെ അടുത്ത സിനിമയില്‍ ഉറപ്പായും ഉപയോഗിക്കുമെന്നും ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. 13 ലക്ഷത്തോളം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ ഈ വിഡിയോ കണ്ടത്.

 

Content Summary : Tiger Shroff stunned fans with his recent achievement of performing swirls in air, not once or twice, but 4 times.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com