ADVERTISEMENT

നാലഞ്ചു വർഷം മുൻപുള്ള മീരാ അനിലും ഇപ്പോഴത്തെ മീരയും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. ശരിക്കും പറഞ്ഞാൽ കല്യാണം ആയപ്പോഴാണ് വെയ്റ്റ് കുറയ്ക്കുന്നതിനെക്കുറിച്ച് താൻ ചിന്തിച്ചു തുടങ്ങിയതെന്നാണ് മീര പറയുന്നത്. ഭക്ഷണം കണ്ടാൽ പിന്നെ എനിക്കു കഴിച്ചേ മതിയാകൂ. എൻജോയ് ചെയ്ത് ഭക്ഷണം കഴിക്കുന്നയാളാണ്. അതുകൊണ്ടുതന്നെ ഭാരം കുറയ്ക്കാനുള്ള തീരുമാനമെടുത്തപ്പോൾ ഭർത്താവ് വിഷ്ണുവിനെയും മീര കൂടെക്കൂട്ടി. വിഷ്ണു അടുത്തിരുന്ന് ചിക്കൻ ബിരിയാണി കഴിക്കുമ്പോൾ താൻ ഡയറ്റ് നോക്കുന്നതെങ്ങനെയാന്നാ മാര ചോദിക്കുന്നത്.

എങ്ങനെയാണ് രണ്ടു പേരും ഭാരം കുറച്ചതെന്നും ചെയ്ത വർക്ഔട്ടുകളും ഡയറ്റും മീര തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. മീരയുടെ 15 ദിവസംകൊണ്ടുള്ള വെയ്റ്റ് ലോസ് സീക്രട്ട് അറിയാം.

ഗ്രീൻ സ്റ്റുഡിയോ ഫിറ്റ്നസിന്റെ ഓൺലൈൻ പഠനമായിരുന്നു തിര​ഞ്ഞെടുത്തത്. അവർ നൽകിയ ഡയറ്റ് ചാർട്ട് അനുസരിച്ചായിരുന്നു ഭക്ഷണം. . ഒരു ഫിറ്റ്നസ് ട്രെയിനറും ന്യുട്രീഷൻ എക്സ്പേർട്ടും ഉണ്ട്. എന്ത് ഫുഡ് ആണ് വേണ്ടത് ഏതു രീതിയിലുള്ള വർക്ക്ഔട്ട് ആണ് വേണ്ടത് എന്ന് ആദ്യം മോണിറ്റർ ചെയ്യും.

പതിനഞ്ചു ദിവസം കൊണ്ട് എത്ര വെയ്റ്റ് കുറയ്ക്കാം എന്ന്നോക്കാം. ഷുഗർ പൂർണമായും ഒഴിവാക്കുന്നതിനായി ചായയും കാപ്പിയും ഉപേക്ഷിച്ചു. വെയ്റ്റ് ലോസ് യാത്ര ആരംഭിക്കുന്നതിനു മുൻപ് മീരയ്ക്ക് 59 കിലോയും വിഷ്‌ണുവിന് 84 കിലോയും ആയിരുന്നു. രാവിലെ എണീറ്റു കഴിഞ്ഞാൽ ബ്രേക്ക് ഫാസ്റ്റിനു മുൻപായി തലേ ദിവസം വെള്ളത്തിൽ ഇട്ടു വച്ച ഉണക്കമുന്തിരി (raisins) കഴിക്കും.  ശേഷം ഒരുഗ്ലാസ്സ് ചെറു ചൂടുവെള്ളം കുടിക്കണം.  

meera-anil2

ചൂടു വെള്ളം കുടിച്ച് പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് ഓരോ റോബസ്റ്റ പഴം കഴിക്കും. ശേഷം ഒരു മണിക്കൂർ വർക്ക്ഔട്ട്. വർക്ക്ഔട്ടിനു ശേഷം ഒരു ഇരുപതു മിനിട്ട് കഴിഞ്ഞ് നമുക്ക് തന്നിരിക്കുന്ന ഡയറ്റ് മെനു അനുസരിച്ചുള്ള ബ്രേക്ക് ഫാസ്റ്റ് കഴിക്കും. 

പതിനൊന്നര ഒക്കെ ആകുമ്പോൾ ബ്രഞ്ച് കഴിക്കാം. ഏതെങ്കിലും ഫ്രൂട്ട്സോ അല്ലെങ്കിൽ ഉപ്പിട്ട നാരങ്ങാ വെള്ളമോ കുടിക്കാം. ബ്രഞ്ച് കഴിക്കുന്നത് കൊണ്ട് ലഞ്ചിന് നമ്മൾ അധികം ഫുഡ് കഴിക്കുന്നത് കുറയ്ക്കാൻ സാധിക്കും. അതുകൊണ്ട് ബ്രഞ്ച് ഒഴിവാക്കരുത്. ഡയറ്റ് എടുക്കാൻ പ്ലാൻ ചെയ്യുമ്പോൾ എന്നു മുതലാണോ അതിന്റെ തലേദിവസം തന്നെ നമുക്ക് ആവശ്യമായ സാധനങ്ങൾ ഒരാഴ്ചത്തേക്കുള്ളത് കരുതി വയ്ക്കുക.

12.30 ആകുമ്പോൾ ലഞ്ച് കഴിക്കും. ഞങ്ങളുടെ ഡയറ്റിൽ ഉച്ചയ്ക്ക് ചോറു കഴിക്കാൻ പാടില്ല. ഗോതമ്പ് കൊണ്ടുള്ള ഭക്ഷണം ആയതിനാൽ ചപ്പാത്തിയാണ് കഴിക്കുന്നത്. ചപ്പാത്തിയുടെ കൂടെ ഫിഷ് / ചിക്കൻ കറിയായോ ഗ്രിൽ ചെയ്തോ 3 കഷണം കഴിക്കാം. റെഡ് മീറ്റ് ഒഴിവാക്കണം. ഇതിന്റെ കൂടെ സാലഡ് നിർബന്ധമായും കഴിക്കണം. 

വൈകിട്ട് നാലു മണി ആകുമ്പോൾ ഏതെങ്കിലും ഒരു ഫ്രൂട്ട് കഴിക്കാം (ആപ്പിൾ /ഓറഞ്ച്/ പേരയ്ക്ക). വിഷ്‌ണു ഒരു പിടി നട്സ് (കശുവണ്ടി/ ബദാം / നിലക്കടല ഏതെങ്കിലും നട്‌സ് കഴിക്കാം) ആയിരുന്നു കഴിച്ചിരുന്നത്. 4.30 ആകുമ്പോൾ ഞങ്ങൾ നടക്കാൻ പോകും. 3000 steps / day നടക്കണം. 

meera-anil3

രാത്രി ഏഴു മണിക്ക് ഡിന്നർ കഴിക്കും. വൈകിട്ട് ചോറു കഴിക്കാം. കാരണം വളരെ എളുപ്പത്തിൽ ദഹിക്കുന്ന ആഹാരമാണ് ചോറ്. നമ്മൾ കിടക്കുന്നതിനു മൂന്ന് മണിക്കൂർ  മുൻപെങ്കിലും ഡിന്നർ കഴിക്കണം. കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിച്ചില്ലെങ്കിൽ അതെല്ലാം നമ്മുടെ ബോഡിയിൽ കാലറി  ആയി അടിയും. അതാണ് പിന്നീട് ഫാറ്റ് ആയി തടി കൂടാൻ കാരണം. ചോറിന്റെ കൂടെ അവിയൽ, ബീറ്റ്‌റൂട്ട് പച്ചടി, കാരറ്റ് തോരൻ എന്നിവയാണ് കറികൾ. 

വെള്ളം ഒരു നാല് ലീറ്ററെങ്കിലും ഒരു ദിവസം കുടിക്കാൻ ശ്രദ്ധിക്കുക. ഞാൻ ഒരു ലിറ്ററിന്റെ ബോട്ടിലിൽ വെള്ളം എടുത്തു വച്ചാണ് കുടിക്കുന്നത്. അളവു നോക്കി വെള്ളം കുടിക്കും. രാത്രി എട്ടു മണി ആകുമ്പോൾ ഹെൽത്തി മിൽക്ക്. ഇതായിരുന്നു ഞങ്ങളുടെ ഒരു ദിവസത്തെ ഡയറ്റ്. ഇങ്ങനെ 15 ദിവസം കൃത്യമായി നോക്കിയതിനു ശേഷം 59 കിലോ ഉണ്ടായിരുന്ന എന്റെ വെയ്റ്റ് മൂന്ന് കിലോ കുറഞ്ഞു 56 കിലോയിൽ എത്തി. വിഷ്‌ണുവിന്റെ വെയ്റ്റ് 84 – ൽ നിന്ന് 4 കിലോ കുറഞ്ഞ്  80 ലും.

ഒരു ദിവസത്തെ ഡയറ്റും വർക്ഔട്ടുമെല്ലാം മീരെ പ്രേക്ഷകർക്കായി യുട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്. 

English Summary : Weight loss and fitness tips of Meera Anil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com