ADVERTISEMENT

ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളാണ് നയന്‍താര. മലയാളത്തില്‍ തന്‍റെ അഭിനയ ജീവിതം ആരംഭിച്ച നയന്‍സ് തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ സൂപ്പര്‍ താര പദവിയിലേക്ക് ഉയരുകയായിരുന്നു. പൊതുവേ നായകപ്രധാനമായ തമിഴ് ചിത്രങ്ങളില്‍ പോലും തന്‍റെ അപാരമായ സ്ക്രീന്‍ സാന്നിധ്യം കൊണ്ട് നയന്‍താര ഏവരുടെയും മനം കവര്‍ന്നു. 

 

തന്‍റെ സൂപ്പര്‍ ഫിറ്റായ ശരീരവും പ്രായം തൊട്ടുതീണ്ടാത്ത അഴകളവുകളും ദക്ഷിണേന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറായി മാറാന്‍ നയന്‍താരയെ സഹായിച്ചിട്ടുണ്ട്. മുപ്പത്തിയാറാം വയസ്സിലും തുടരുന്ന സിനിമയിലെ ജൈത്രയാത്രയ്ക്ക് നയന്‍താരയെ സഹായിക്കുന്ന ഘടകങ്ങളെ പരിചയപ്പെടാം. 

 

നയന്‍താരയുടെ ഫിറ്റായ ശരീരത്തിന് നന്ദി പറയേണ്ടത് നിത്യവും ചെയ്യുന്ന തീവ്രമായ വെയ്റ്റ് ട്രെയ്നിങ് വ്യായാമങ്ങള്‍ക്കാണ്. ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനുമായി യോഗയും നയന്‍താര പിന്തുടരുന്നു. ഒരു ഫിറ്റ്നസ്, ഡയറ്റ് എക്സ്പര്‍ട്ടിന്‍റെ വിദഗ്ധ നിര്‍ദ്ദേശപ്രകാരം ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്തതാണ് താരത്തിന്‍റെ ഡയറ്റ്. പഴങ്ങളും പച്ചക്കറികളും മുട്ടയും കൊഴുപ്പ് കുറഞ്ഞ മാംസവും ഭക്ഷണക്രമത്തിന്‍റെ ഭാഗമാണ്. 

 

സംസ്കരിച്ച പഞ്ചസാര ചേര്‍ത്ത വിഭവങ്ങള്‍ നയന്‍താര പൂർണമായും  ഒഴിവാക്കുന്നു. ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലും ആവശ്യത്തിന് ജലാംശം ശരീരത്തില്‍ നിലനിര്‍ത്താന്‍ നയന്‍താര ശ്രമിക്കും. വെള്ളത്തിന് പുറമേ ഇളനീര്‍, പഴച്ചാറുകള്‍, സൂപ്പുകള്‍ തുടങ്ങിയവും ആവശ്യത്തിന് കഴിക്കാറുണ്ട്.

English Summary : Fitness tips of Nayanthara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com