ADVERTISEMENT

ബോളിവുഡിലെ ഏറ്റവും അച്ചടക്കമുള്ള നടന്മാരില്‍ ഒരാളാണ് 54- ന്‍റെ ചെറുപ്പത്തില്‍ ഇന്നും ചുറുചുറുക്കോടെ അഭിനയം തുടരുന്ന അക്ഷയ് കുമാര്‍. ഫിറ്റ്നസ് അക്ഷയ് കുമാറിനെ സംബന്ധിച്ചിടത്തോളം വെള്ളിത്തിരയില്‍ തിളങ്ങാനുള്ള അലങ്കാരമാല്ല മറിച്ച് ജീവിതശൈലിയുടെ ഭാഗമാണ്. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ അക്ഷയ് തന്‍റെ ജീവിതത്തില്‍ തുടരുന്ന ചില ചിട്ടകളാണ് ആരെയും കൊതിപ്പിക്കുന്ന അദ്ദേഹത്തിന്റെ ഫിറ്റ്നസിന് പിന്നിലെ രഹസ്യം. 

 

ബോളിവുഡ് താരങ്ങള്‍ പലരും നിശാപാര്‍ട്ടികളുടെ ആരാധകരായിരിക്കുമ്പോൾ  ഇക്കാര്യത്തില്‍ അല്‍പം വ്യത്യസ്തനാണ് അക്ഷയ്. ഇത്തരം പാര്‍ട്ടികള്‍ക്കു പുറത്ത് ജീവിതത്തെ ആസ്വദിക്കാനാണ് അക്ഷയ്ക്ക് കൂടുതല്‍ താത്പര്യം. രാത്രി 9 മണിയോട് അടുപ്പിച്ച് കൃത്യമായി ഉറങ്ങാന്‍ കിടക്കുന്ന  അക്ഷയ് പിറ്റേന്ന് വെളുപ്പിനെ അഞ്ച് മണിക്ക് ഉണര്‍ന്ന്  വ്യായാമം ആരംഭിക്കും. 

 

ഫിറ്റ്നസിനും ടോണ്‍ഡ് ശരീരത്തിനും വേണ്ടി പ്രോട്ടീന്‍ പൗഡറോ ഷേക്കോ ഒന്നും അക്ഷയ് അകത്താക്കാറില്ല. പാല്‍, നെയ്യ്, തൈര്, ലസി എന്നിങ്ങനെ നാടന്‍ ഭക്ഷണവിഭവങ്ങളെയാണ് പ്രോട്ടീനു വേണ്ടി അക്ഷയ് ആശ്രയിക്കാറുള്ളത്. കരാട്ടെ പോലുള്ള ആയോധനകലകള്‍ പരിശീലിച്ച് ജീവിതം ചിട്ടപ്പെടുത്തിയ താരം വ്യായാമം ആരുടെ മുകളിലും അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ല എന്ന അഭിപ്രായക്കാരനാണ്. വ്യായാമം ചെയ്യുമ്പോൾ  സന്തോഷവും പോസിറ്റിവിറ്റിയും തോന്നിയാല്‍ അതൊരു ഭാരമായി തോന്നില്ലെന്നും അക്ഷയ് പറയുന്നു. 

 

കരാട്ടെയ്ക്ക് പുറമേ കിക്ക് ബോക്സിങ്ങ്, യോഗ, നീന്തല്‍, വെയ്റ്റ്ലിഫ്റ്റിങ്, പാര്‍ക്കോര്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് അക്ഷയ് കുമാറിന്‍റെ വര്‍ക്ക് ഔട്ട്. ഫിറ്റ്നസിനു വേണ്ടി പ്രത്യേക ഭക്ഷണക്രമമൊന്നും ബോളിവുഡിലെ ഈ ഖിലാഡി പിന്തുടരാറില്ല. സസ്യാഹാരിയായ അക്ഷയ് വീട്ടിലുണ്ടാക്കുന്ന പരമ്പരാഗത  ഇന്ത്യന്‍ വിഭവങ്ങള്‍ നിയന്ത്രിതമായ തോതില്‍ കഴിക്കാന്‍ ആഗ്രഹിക്കുന്നു. അമിതമായ എരിവും മുളകും വെളുത്തുള്ളിയും ഉള്ളിയും ഭക്ഷണത്തില്‍ നിന്ന് അകറ്റി നിര്‍ത്താനും താരം ശ്രദ്ധിക്കുന്നു. നട്സും സീഡുകളും ഔഷധ സസ്യങ്ങളുമൊക്കെ ആഹാരത്തില്‍ ഉള്‍പ്പെടുത്താനും അക്ഷയ് ഇഷ്ടപ്പെടുന്നു.

English Summary : Fitness tips of Akshay Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com