93–ൽ നിന്ന് 75 ലേക്ക്; 18 കിലോ കുറച്ച, മേക്കോവറിലെ പ്രയത്നങ്ങൾ പങ്കുവച്ച് ഉണ്ണി മുകുന്ദൻ

Unni mukundan
SHARE

മേപ്പടിയാൻ എന്ന ചിത്രത്തിനു വേണ്ടി കൂട്ടിയ ശരീരഭാരം കുറച്ച് ഉണ്ണി മുകുന്ദൻ.  93 കിലോയിൽ നിന്നാണ് ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഫിറ്റായ ശരീരം സ്വന്തമാക്കാൻ വർക്ഔട്ടുകൾ ചെയ്ത് 18 കിലോ കുറച്ച് 75 കിലോയിലെത്തിയത്. കളരിപ്പയറ്റ് അഭ്യസിച്ചും കൃത്യമായ ഡയറ്റും വർക്ഒട്ടും പിന്തുടർന്നുമാണ് മൂന്നുമാസം കൊണ്ട് താരം 75 കിലോയിലേക്ക് എത്തിയത്. ജിമ്മിൽ വർക്ഔട്ട് ചെയ്യുന്നതും കളരിപ്പയറ്റ് അഭ്യയിക്കുന്നതും താരം യുട്യൂബിൽ പങ്കുവച്ചിട്ടുണ്ട്.

ദിവസവും രാവിലെ 5 മണിക്ക് എഴുന്നേൽക്കും. തലേ ദിവസം വർക്ഔട്ട് ചെയ്തിട്ടുണ്ടെങ്കിൽ ബോഡി പെയിൻ ഉണ്ടാകും എന്നുവച്ച് ഒരു ദിവം പോലും ജിമ്മിൽ പോകുന്നത് ഒഴിവാക്കിയിട്ടില്ലെന്ന് ഉണ്ണി പറയുന്നു. വർക്ഔട്ടിന്റെ കൂടെ നല്ലൊരു ഡയറ്റും കൂടി ഉണ്ടെങ്കിലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ. കാലിന്റെ എക്സൈസ് ചെയ്ത് പലപ്പോഴും തല കറങ്ങീട്ടുണ്ട്. എന്നിട്ടും അതു ചെയ്യാതിരുന്നില്ല. ബോഡിബിൽഡിങ് ഷോ കാണിക്കാൻ വേണ്ടിയല്ല, നല്ലൊരു ജീവിതത്തിനു വേണ്ടിയാണെന്ന് ഓര്‍ക്കണമെന്നും താരം പറയുന്നു. 

മേപ്പടിയാനു വേണ്ടി ഭാരം കൂട്ടി 93 കിലോ വരെ എത്തിയപ്പോൾ ഈ ഭാരം പിന്നീട് എങ്ങനെ കുറയ്ക്കുമെന്നതിനെക്കുറിച്ച് യാതൊരു ഐഡിയയും ഇല്ലായിരുന്നു. ഫാറ്റ് കൂടി, സ്റ്റാമിന പോയി, ബ്രീതിങ്ങും ഊർജസ്വലതയും എല്ലാം നഷ്ടമായി. പക്ഷേ തിരിച്ചു വരണമെന്ന് അതിശക്തമായ ആഗ്രഹം ഉണ്ടായിരുന്നു.

കണ്ണൂർ പോയി കളരിപ്പയറ്റ് അഭ്യസിച്ചു. പരിശീലനം തുടങ്ങിയപ്പോൾ സ്റ്റാമിന തിരിച്ചുകിട്ടുമെന്ന് ഉറപ്പായിരുന്നു. ജീവിതത്തിൽ ഇത്രയധികം വേദന സഹിച്ച ദിവസങ്ങൾ ഉണ്ടായിട്ടില്ല. എന്നിട്ടും പിൻമാറാൻ തയാറായിരുന്നില്ല. അതിന്റെ ഫലം ലഭിക്കുകയും ചെയ്തു. 

വെയ്റ്റ് ലോസ് എന്നതിലുപരി ഫിസിക്കൽ ഫിറ്റ്നസിനായിരുന്നു പ്രാധാന്യം കൊടുത്തത്. ഹൈ ഇന്റൻസിറ്റി ഇന്റർവെൽ ട്രെയ്നിങ് ആയിരുന്നു ചെയ്തിരുന്നത്. 90 ദിവസത്തെ പ്ലാൻ ആയിരുന്നെങ്കിലും 45–50 ദിവസമായിരുന്നു വർക്ഔട്ട് ചെയ്തത്. 

പ്രോട്ടീൻ കൂടുതലായി ശരീരത്തിൽ എത്താൻ ശ്രദ്ധിച്ചിരുന്നു. രാവിലെയും ഉച്ചയ്ക്കുമായി 30 മുട്ടവരെ കഴിച്ചിരുന്നു. കാർബോ ഇല്ലാത്ത വെ പ്രോട്ടീനും മൊസാമ്പി ജ്യൂസും കുടിച്ചിരുന്നു. മൂന്നു മാസം ചീറ്റ് മീൽ എടുത്തിട്ടേ ഇല്ല. ഇതിന്റയെല്ലാം ഫലം ഇപ്പോൾ ശരീരത്തിൽ കാണുന്നുണ്ടെന്നും ഉണ്ണി പറയുന്നു.

English Summary : 93 to 75 kg; Unni Mukundan shares the workout video

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA