വര്‍ക്ക് ഔട്ടിനെ ജിമ്മില്‍ തളച്ചിടരുത്: അറിയാം പ്രിയങ്ക ചോപ്രയുടെ ഫിറ്റ്നസ് മന്ത്രം

Priyanka Chopra
Image Courtesy : SocialMedia
SHARE

ബോളിവു‍‍ഡില്‍ മാത്രമല്ല അങ്ങ് ഹോളിവുഡിലും പിടിപാടുള്ള ഇന്ത്യന്‍ നടിയാണ് പ്രിയങ്ക ചോപ്ര. നിരവധി ഹിറ്റ് ഹിന്ദി ചിത്രങ്ങളിലെ പ്രകടനത്തിന് ശേഷം ഹോളിവുഡിലെത്തിയ പ്രിയങ്ക കുറഞ്ഞ കാലം കൊണ്ട് ഇംഗ്ലീഷ് സിനിമകളിലെയും ടിവി സീരിസുകളിലെയും ശ്രദ്ധേയ സാന്നിധ്യമായി. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നീളുന്ന ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലും ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഈ മുന്‍ മിസ് വേള്‍ഡ് വിട്ടുവീഴ്ച ചെയ്യാറില്ല. ഡ്യൂപ്പിനെ വയ്ക്കാതെ ആക്‌ഷൻ  രംഗങ്ങളിലടക്കം പ്രിയങ്കയ്ക്ക് തകര്‍ത്തഭിനയിക്കാന്‍ സാധിക്കുന്നതും ഇത് മൂലമാണ്. 

നിരന്തരം യാത്രകളിലായതിനാല്‍ വളരെ അയവുള്ള  വ്യായാമ മുറകളിലൂടെയാണ് പ്രിയങ്ക ഫിറ്റ്നസ് കാക്കുന്നത്. വര്‍ക്ക് ഔട്ടുകളെ ജിമ്മുകളില്‍ തളച്ചിടരുതെന്ന ഉപദേശവും പ്രിയങ്ക നല്‍കുന്നു. കാര്‍ഡിയോ വ്യായാമങ്ങളിലൂടെയാണ് ഈ 39കാരി തന്‍റെ ദിവസം ആരംഭിക്കുന്നത്. ഇതിനെ തുടര്‍ന്ന് സ്ട്രെങ്ത് ട്രെയിനിങ്ങും ബോഡി വെയ്റ്റ് വ്യായാമങ്ങളിലേക്കും കടക്കും. സ്കിപ്പിങ്, നീന്തല്‍ തുടങ്ങിയ എയറോബിക് വ്യായാമങ്ങളുടെയും ആരാധികയാണ് പ്രിയങ്ക.

തീവ്രമായ വര്‍ക്ക് ഔട്ടുകളേക്കാൾ തന്‍റെ ശരീരത്തിനും ആവശ്യങ്ങള്‍ക്കും ഇണങ്ങുന്ന വ്യായാമങ്ങളാണ് പ്രിയങ്ക തിരഞ്ഞെടുക്കുക. ചില റോളുകള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് മാത്രം തീവ്രമായ വര്‍ക്ക്ഔട്ടുകള്‍ ചെയ്യും. 

ഭാരം കുറയ്ക്കുന്നതിന് പകരം ഫിറ്റായും ആരോഗ്യത്തോടെയും ഇരിക്കുക എന്നതിനാണ് പ്രിയങ്ക പ്രാധാന്യം നല്‍കുന്നത്.  തന്‍റെ ഫിറ്റ്നസിനും മാനസിക ആരോഗ്യത്തിനും യോഗാഭ്യാസത്തെയും താരം കൂടെ കൂട്ടുന്നു. വാരിയര്‍ പോസ്, ട്രീ പോസ്, ക്യാറ്റ്-കൗ സ്ട്രെച്ചുകള്‍ തുടങ്ങിയവയാണ് യോഗയിലെ പ്രിയങ്കയുടെ പ്രിയപ്പെട്ട പോസുകള്‍.

English Summary : Fitness tips of Priyanka Chopra

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA