സാമന്തയെ പോലെ ഫിറ്റായിരിക്കണോ ? തുടങ്ങാം വെയിറ്റ് ട്രെയിനിങ്

samatha
Photo Credit : Social Media
SHARE

ജിമ്മിലൊക്കെ പൊതുവേ വെയ്റ്റ് ലിഫ്റ്റിങ് വ്യായാമങ്ങള്‍ ചെയ്തു കാണാറുള്ളത് പുരുഷന്മാരാണ്. എന്നാല്‍ സ്ത്രീകളുടെ ആരോഗ്യത്തിനും ഫിറ്റ്‌നസിനും മനോഹരമായ അഴകളവുകള്‍ക്കും വെയ്റ്റ് ട്രെയിനിങ് പോലെ സഹായകമായ വ്യായാമം വേറെയില്ലെന്ന് പറയാം. സിനിമ താരം സാമന്ത റൂത്ത് പ്രഭുവിനെ പോലെ പലരും വെയ്റ്റ് ട്രെയിനിങ് തങ്ങളുടെ നിത്യവുമുള്ള വര്‍ക്ക് ഔട്ടിന്റെ ഭാഗമാക്കിയവരാണ്.

വയറിനു ചുറ്റുമുള്ള കൊഴുപ്പ് അലിയിക്കാനും ദീര്‍ഘ നേരം ഊര്‍ജ്ജസ്വലതയോടെ ഇരിക്കാനുമെല്ലാം വെയ്റ്റ് ട്രെയിനിങ് സഹായകമാണ്. സ്ത്രീകള്‍ വെയ്റ്റ് ട്രെയിനിങ് ചെയ്യണമെന്ന് പറയുന്നതിന് ഇനിയും പല കാരണങ്ങളുമുണ്ട്. പല തരം ഭാരം ഉയര്‍ത്തുന്നത് കൊഴുപ്പ് കത്തിക്കാന്‍ മാത്രമല്ല പേശികള്‍ വളര്‍ത്താനും ശരീരത്തിന്റെ ചയാപചയം മെച്ചപ്പെടുത്താനും സുപ്രധാനമാണ്.

30 വയസ്സ് കഴിഞ്ഞാല്‍ പല സ്ത്രീകള്‍ക്കും അവരുടെ പേശികളുടെ വലുപ്പം നഷ്ടപ്പെടാനാരംഭിക്കും. ഇത് തടുക്കാന്‍ മിതമായ തോതിലുള്ള വെയ്റ്റ് ട്രെയിനിങ് വ്യായാമങ്ങള്‍ ആവശ്യമാണ്. ശരീരത്തിന് പെട്ടെന്ന് പ്രായമാകാതെ തടയുന്നതിലും ഇത്തരം വ്യായാമങ്ങള്‍ മുഖ്യ പങ്ക് വഹിക്കുന്നു. ശരീരത്തിന് ബലം നല്‍കാന്‍ മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യം കാക്കാനും ഈ വ്യായാമം സ്ത്രികളെ സഹായിക്കുന്നു. ഭാരമുയര്‍ത്തുന്ന വ്യായാമം രക്തചംക്രമണം വര്‍ധിപ്പിച്ച് കൂടുതല്‍ ഊര്‍ജ്ജം ശരീരത്തിന് പ്രദാനം ചെയ്യും.

വെയ്റ്റ് ട്രെയിനിങ് ചെയ്യുമ്പോള്‍ ഉടലിലെ പേശികള്‍ക്കൊപ്പം തലച്ചോറിലെ പ്രധാന പേശികളും ശക്തിപ്പെടും. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കാതിരിക്കാനും മറവി രോഗം തടയാനുമെല്ലാം ഇത്തരം വ്യായാമങ്ങള്‍ അത്യാവശ്യമാണ്. ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്താനും വെയ്റ്റ് ട്രെയിനിങ്ങ് ആവശ്യമാണ്. പേശികളെ ബലപ്പെടുത്തുന്നത് വഴി പ്രായമാകുമ്പോള്‍ ആയാസമില്ലാതെ നടക്കാനും ചലിക്കാനും സാധിക്കും.

വെയ്റ്റ് ട്രെയിനിങ് പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ധിപ്പിച്ച് സന്തോഷത്തോടെ ഇരിക്കാന്‍ സഹായിക്കും. വിഷാദരോഗത്തിന്റെയും സമ്മര്‍ദത്തിന്റെയുമെല്ലാം സാധ്യതകള്‍ കുറയ്ക്കാനും നിത്യവുമുള്ള വെയ്റ്റ് ലിഫ്റ്റിങ് സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

English Summary : Samatha Ruth Prabhu's fitness tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA