ADVERTISEMENT

ചലച്ചിത്ര മേഖലയിൽ അഭിനയത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് ഖുശ്ബു. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയപ്പോഴും അതിനു കോട്ടം തട്ടിയിട്ടില്ല. ഇപ്പോഴിതാ, ശരീരഭാരം കുറച്ചപ്പോൾ അസുഖമാണോ എന്നു ചോദിച്ചവർക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് നടി. 20 കിലോ ഭാരമാണ് ഖുശ്ബു കുറച്ചത്. ഭാരം കുറയ്ക്കുന്നതിനും മുൻപും ശേഷവുമുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു കൊണ്ടാണ് താരം തന്റെ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്. 

 

‘20 കിലോ കുറച്ച് എന്റെ ഏറ്റവും മികച്ച ആരോഗ്യഘട്ടത്തിലെത്തിയിരിക്കുന്നു. നിങ്ങളും നിങ്ങളുടെ ആരോഗ്യം നോക്കുക. ഓർക്കുക, ആരോഗ്യമാണ് സമ്പത്ത്. എനിക്ക് അസുഖമാണോ എന്നു ചോദിച്ചവരോട്, നിങ്ങളുടെ ഉത്കണ്ഠയ്ക്ക നന്ദി. മുൻപൊരിക്കലും ഞാൻ ഇത്രയും ഫിറ്റ് ആയി ഇരുന്നിട്ടില്ല. ഇവിടെയുള്ള 10 പേരെയെങ്കിലും തടി കുറച്ച് ഫിറ്റ് 

ആക്കാൻ ഞാൻ പ്രചോദനമായിട്ടുണ്ടെങ്കിൽ അതാണ് എന്റെ വിജയം.’ – താരം കുറിച്ചു. 

 

എന്താണ് വെയ്റ്റ് ലോസ് സീക്രട്ട് എന്നു ചോദിച്ച ആരാധകർക്കായി കഠിനാധ്വാനവും ഡയറ്റിനൊപ്പമുള്ള വർക്ഔട്ടുമാണെന്നും താരം കുറിച്ചു.

 

ബാലതാരമായിട്ടായിരുന്നു ഖുശ്ബുവിന്റെ അരങ്ങേറ്റം. തോടിസി ബേവഫായി ആയിരുന്നു ആദ്യമഭിനയിച്ച ചിത്രം. രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങളിൽ ഖുശ്ബു വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2010 മെയ്‌ പതിനാലിന് ചെന്നൈയിൽ കരുണാനിധിയുൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്ത ചടങ്ങിലാണ് ഖുശ്‌ബു തന്റെ ഡി.എം.കെ പ്രവേശനം അറിയിച്ചത്. പിന്നീട് 2014ൽ കോൺഗ്രസിലേക്കും 2020ൽ ബിജെപിയിലേക്കും ഖുശ്‌ബു എത്തി.

Englosh Summary : Khushbu's weight loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com