ADVERTISEMENT

ബോളിവുഡ് നടിമാരില്‍ ഏറ്റവും ഓമനത്തമുള്ള മുഖത്തിന്‍റെ ഉടമയാണ് ആലിയ ഭട്ട്. കരണ്‍ ജോഹറിന്‍റെ സ്റ്റുഡന്‍റ് ഓഫ് ദ് ഇയര്‍ എന്ന ചിത്രത്തിലൂടെ 2012ലായിരുന്നു ആലിയയുടെ സിനിമ പ്രവേശനം. അടുത്ത വീട്ടിലെ പെണ്‍കുട്ടിയെന്ന് തോന്നിപ്പിക്കുന്ന ഓമനത്തം തുളുമ്പുന്ന  മുഖഭാവം മാത്രമല്ല ആലിയയുടെ സിനിമയിലെ വിജയരഹസ്യം. ഫിറ്റ്നസിന്‍റെ കാര്യത്തിലും കടുകിട വിട്ടുവീഴ്ച ചെയ്യാത്ത നടിയാണ് ആലിയ. 

 

വെള്ളിത്തിരയിലെ പ്രവേശനത്തിനായി ആറു മാസം കൊണ്ട് 20 കിലോയാണ് ആലിയ കുറച്ചത്. പിന്നീടിങ്ങോട്ട് ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്ന എല്ലാവര്‍ക്കും അനുകരിക്കാന്‍ പറ്റുന്ന മാതൃകയായി ആലിയ മാറി. ആലിയയുടെ ഇന്‍സ്റ്റാഗ്രാമിലെ ചിത്രങ്ങള്‍ തന്നെ നടിയുടെ ഫിറ്റ്നസിനു വേണ്ടിയുള്ള കഠിനാധ്വാനത്തിന്‍റെ തെളിവാണ്. 

 

ജിമ്മില്‍ നിത്യവും വര്‍ക്ക്ഔട്ട് ചെയ്യുന്ന ആലിയ കിക്ക്ബോക്സിങ്, വെയ്റ്റ് ലിഫ്റ്റിങ് ഉല്‍പ്പെടെയുള്ള പല വിധ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നു. കഠിനമായ യോഗാഭ്യാസമാണ് ആലിയയുടെ മറ്റൊരു ഫിറ്റ്നസ് രഹസ്യം. നിരവധി യോഗാ പോസുകളിലുള്ള ആലിയയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രമില്‍ കാണാവുന്നതാണ്. 

 

വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും ആലിയ പിന്തുടരുന്നു. ഖിച്ടി, ദാല്‍-ചാവല്‍, തൈര് സാദം  പോലെ വീട്ടില്‍ തന്നെ തയാറാക്കുന്ന ഭക്ഷണ വിഭവങ്ങളാണ് ഏറ്റവും ഇഷ്ടം. പഴങ്ങളും പച്ചക്കറികളും മുട്ടയും ഹെര്‍ബല്‍ ചായയുമെല്ലാം ആലിയയുടെ സമീകൃത ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുന്നു. പ്രകൃതിദത്തമായ മധുരമല്ലാതെ പഞ്ചസാര ഉപയോഗിക്കാറില്ല. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളവും ഇടയ്ക്കിടെ കുടിക്കും. ലസി, പാല്‍ തുടങ്ങിയ പാനീയങ്ങളും ആലിയ ഇഷ്ടപ്പെടുന്നു. കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ഭക്ഷണവിഭവങ്ങള്‍ തിരഞ്ഞെടുക്കാനും താരം ശ്രദ്ധിക്കാറുണ്ട്.

English Summary : Fitness tips of Alia Bhatt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com